DCBOOKS
Malayalam News Literature Website

കാക്കനാടന്‍ പുരസ്‌കാരസമര്‍പ്പണം ജൂണ്‍ 19 ന്

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരന്‍ കാക്കനാടന്റെ പേരില്‍ മലയാള സാംസ്‌കാരിക വേദി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക്. പുരസ്‌കാരദാനം ജൂണ്‍ 19 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ ശ്രീ.കമല്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പന്തളം സുധാകരന്‍, തലേക്കുന്നില്‍ ബഷീര്‍, എഴുത്തുകാരായ ബാബു കുഴിമറ്റം, ബി.മുരളി, സുനില്‍ സി.ഇ എന്നിവര്‍ പങ്കെടുക്കും.

അര്‍ഷാദ് ബത്തേരിയുടെ മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന കൃതിക്കാണ് ഈ വര്‍ഷത്തെ കാക്കനാടന്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കഥാകൃത്ത് ബാബു കുഴിമറ്റം ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Comments are closed.