DCBOOKS
Malayalam News Literature Website

ദിവ്യ എസ് അയ്യരുടെ ഏറ്റവും പുതിയ പുസ്തകം ‘കൈയൊപ്പിട്ട വഴികള്‍’; പുസ്തകപ്രകാശനം മാര്‍ച്ച് 8ന്

ദിവ്യ എസ് അയ്യരുടെ  ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകം നാളെ (8 മാര്‍ച്ച് 2022) പ്രകാശനം ചെയ്യും. പത്തനംതിട്ട ആറന്മുള പിഡബ്ല്യുഡി റസ്റ്റ് ഹൗസ് സത്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രകാശന ചടങ്ങില്‍ കേരളാ നിയമസഭ സ്പീക്കര്‍ എം.ബി രാജേഷില്‍ നിന്നും ഐ.എഫ്.എസ് മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ പുസ്തകം സ്വീകരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷയാകുന്ന ചടങ്ങില്‍ കേരളാ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയാകും. ബെന്യാമിന്‍ പുസ്തക പരിചയം നടത്തും. ഡി സി ലൈഫ് എന്ന ഡി സി ബുക്‌സ് മുദ്രണമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രവി ഡി സി, മാത്യു, ടി.തോമസ് (എം.എൽ.എ തിരുവല്ല), ജെനീഷ് കുമാർ (എം.എൽ.എ കോന്നി), പ്രമോദ് നാരായണൻ (എം.എൽ.എ റാന്നി), ഓമല്ലൂർ ശങ്കരൻ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ഷീജ ടി ടോജി (ആറന്മുള പഞ്ചായത്ത് പ്രസിഡന്റ്), സക്കീർ ഹുസൈൻ (ചെയർമാൻ പത്തനംതിട്ട മുൻസിപ്പാലിറ്റി), കവിതാ ഗംഗാധരൻ (ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ്), സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ് (ജില്ലാ പോലീസ് മേധാവി പത്തനംതിട്ട), സന്ദീപ് കുമാർ ഐ.എ.എസ് (അസിസ്റ്റന്റ് കളക്ടർ), ഡോ. ദിവ്യ .എസ്.അയ്യർ ഐ എ എസ്,  അജിത് എബ്രഹാം (അസിസ്റ്റന്റ് എഡിറ്റർ വനിത ദ്വൈവാരിക, മലയാള മനോരമ) തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.