DCBOOKS
Malayalam News Literature Website

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’; പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ദിവ്യ എസ് അയ്യരുടെ ‘കൈയൊപ്പിട്ട വഴികള്‍’ എന്ന ഏറ്റവും പുതിയ പുസ്തകത്തെ മുന്‍നിര്‍ത്തി പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ (വി ജെ ടി ഹാള്‍) നടക്കുന്ന ഡി സി ബുക്‌സ് മെഗാ പുസ്തകമേളയില്‍ നടന്ന ചർച്ചയിൽ കെ ജയകുമാര്‍, കെ എ ബീന, ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചെറിയ ചെറിയ അനുഭവങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘കൈയ്യൊപ്പിട്ട വഴികൾ’എന്ന പുസ്തകം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.