DCBOOKS
Malayalam News Literature Website
Rush Hour 2

സാബി തെക്കേപ്പുറത്തിന്റെ ‘കൈച്ചുമ്മ’; പുസ്തകപ്രകാശനം വ്യാഴാഴ്ച

സാബി തെക്കേപ്പുറത്തിന്റെ ‘കൈച്ചുമ്മ‘ എന്ന നോവല്‍ വ്യാഴാഴ്ച (17 മാര്‍ച്ച് 2022) പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ.എന്‍.പി. ഹാഫിസ് മുഹമ്മദ്, യു.കെ.കുമാരന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യും. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മുസാഫര്‍ അഹമ്മദ് (ഡെപ്യൂട്ടി മേയര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), ഡോ. എ.കെ.അബ്ദുല്‍ ഹക്കീം, ഉഷാദേവി ടീച്ചര്‍ (കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), കെ.മൊയ്തീന്‍കോയ (കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), പ്രവീണ്‍കുമാര്‍. വി (ആജഇ, ഡഞഇ സൗത്ത്), എ. സജീവന്‍, ബാപ്പു വാവാട് , പ്രൊഫ.കെ.വി ഉമ്മര്‍ഫാറൂഖ്, ഫൈസല്‍ എളേറ്റില്‍, പ്രവീണ്‍കുമാര്‍ വി, എഞ്ചി.പി.മമ്മദ്‌കോയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സിയസ്‌കോ, കുറ്റിച്ചിറയാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.