DCBOOKS
Malayalam News Literature Website

‘കഥാമാലിക- പുസ്തകകൂട്ടം’ അവധിക്കാലത്ത് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും കുട്ടിവായനക്കാർക്കായി ഇതാ മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ 8 പുസ്തകങ്ങള്‍!

മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ കുട്ടികൾക്ക്പരിചയപ്പെടുത്തുന്ന 8 പുസ്തകങ്ങള്‍ കൂടി വായനക്കാരിലേക്ക്. ഓറഞ്ചുകുട്ടി ലളിതാംബിക അന്തർജനം , അച്ചൻ കൊമ്പത്തേ- പൊൻകുന്നം വർക്കി, ഇടിമിന്നലിൻറെ നീളം- ഒ.വി.വിജയൻ , ബോൺസായി – ചന്ദ്രമതി, മക്കൾ- സി വി ബാലകൃഷ്ണൻ , നാളത്തെ പൊന്മാൻ – അയ്മനം ജോൺ , പാശുപതം – ഇ.സന്തോഷ്‌കുമാർ,  ഭൂതം – ഉണ്ണി.ആർ എന്നീ പുസ്തകങ്ങളാണ് പുതിയതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അവധിക്കാലത്ത് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും കൂട്ടിവായനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് കഥാമാലിക -പുസ്തകക്കൂട്ടം എന്ന പേരിൽ ഡിസി ബുക്സ് ലഭ്യമാക്കിയിരിക്കുന്നത്. 1280 വിലയുള്ള 8 പുസ്തകങ്ങൾ ഒന്നിച്ച് 999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് മാമ്പഴം കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയർെസക്കൻഡറിതലം വെരയുള്ള കുട്ടികള്‍ക്ക് മലയാളത്തിലെ ലബ്ധ്രപതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയെപ്പടുത്തിക്കൊണ്ട് അവരില്‍ വായനാശീലം വളർത്തുകെയന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.

കഥാമാലിക -പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.