DCBOOKS
Malayalam News Literature Website

പഞ്ചേന്ദ്രിയങ്ങളിലും നിറയുന്ന ഇന്ദുഗോപന്‍ മാജിക്ക്!

ജുനൈദ് അബൂബക്കര്‍

ജനിച്ചുവളര്‍ന്ന സ്ഥലങ്ങളെപ്പറ്റി, അവിടെയുള്ളവരെപ്പറ്റി കഥകളെഴുതുന്ന ധാരാളം എഴുത്തുകാര്‍ നമ്മുക്കിടയിലുണ്ട്, എന്നാല്‍ ജി. ആര്‍. ഇന്ദുഗോപനെ അവരില്‍നിന്നെല്ലാം വ്യത്യസ്തനാക്കുന്നത് സാധാരണക്കാര്‍ കാണുന്ന സ്ഥലികളില്‍നിന്നും അദ്ദേഹം കണ്ടെടുക്കുന്ന അസാധാരണങ്ങളായ കഥകളാണ്. അതിനായി നടത്തുന്ന യാത്രകളാണ്. വാര്‍ത്തകളില്‍നിന്നും കഥകളെ ഇഴപിരിച്ചെടുക്കാനുള്ള കഴിവാണ്.

ചെങ്ങന്നൂര്‍ ഗൂഢസംഘം എന്ന കഥ മുതല്‍ ഇന്ദുഗോപന്റെ എഴുത്ത് മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. മനുഷ്യജീവിതം മാത്രംപറയുന്ന കഥകളിലേക്ക് ഇന്ദുഗോപന്‍ ചുവടു
മാറിയെന്നുപറയാം. കഥയ്ക്കും നോവലിനും ഇടയ്ക്കുള്ള ഒരു രൂപത്തിലേക്കായി എഴുത്തുകളധികവും. നീണ്ട നോവലുകളുടെ മടുപ്പവയ്ക്കില്ല, എന്നാല്‍ കഥാപരിസരം Textആവശ്യപ്പെടുന്ന ലക്ഷ്വറി അവയ്ക്കുണ്ടുതാനും. കടലും, കായലും ചേര്‍ന്ന ഭൂമികയാണ് ഇന്ദുഗോപന്റെ പലകഥകളിലും നിറയുന്നത്. കടലും കായലും തീരപ്രദേശങ്ങളും മാത്രമല്ല, ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും എന്ന കഥയിലെപ്പോലെ കാമുകനായ ഡോള്‍ഫിനും, ഗ്വാ ഗ്വാ എന്ന് ഉറക്കെ ശബ്ദമുണ്ടാക്കുന്ന ദേശാടനപക്ഷികളും പുണ്യാ
ളന്‍ ദ്വീപില്‍ മാത്രം കാണപ്പെടുന്ന മഞ്ഞ കക്കയും അതുപോലുള്ള അത്ഭുതകരങ്ങളായ ജീവികളും ജീവിതങ്ങളുംകൂടി വായനക്കാരിലേക്കെത്തുന്നു.

ആദ്യത്തെ വാചകം മുതല്‍ കഥയും കഥാപാത്രങ്ങളും വായനക്കാരനുള്ളിലേക്ക് ഇടിച്ചു
കയറുകയാണ്. കഥാപാത്രത്തിന്റെയോ പരിസരത്തിന്റെയോ ഒന്നും വളര്‍ച്ചയ്ക്ക് വായനക്കാര്‍ കാത്തുനില്‍ക്കേണ്ടതില്ല. തുടക്കം മുതല്‍ കഥയും കഥാപാത്രവും വായനക്കാരന്റെ കയ്യും പിടിച്ച് അങ്ങ് നടക്കുകയാണ്. ദേ, ഇതാണ്, ഇവിടെയാണ് കഥ. അവരോടൊപ്പം പോകുന്ന വായനക്കാര്‍ കൊല്ലത്തെയും തിരുവനന്തപുരത്തെയും തീരപ്രദേശങ്ങളും തങ്കശ്ശേരിയും അഞ്ചുതെങ്ങും അഷ്ടമുടിക്കായലും പുണ്യാളന്‍ ദ്വീപും തേങ്ങാപ്പട്ടണവും മറ്റും ചുറ്റി നല്ല അസ്സല്‍ ക്വട്ടേഷന്‍ പണിക്കാരെയും പല തരത്തിലുള്ള പൊലീസുകാരെയും ആണും പെണ്ണുമായ ഗുണ്ടകളെയും ഒക്കെ പരിചയപ്പെട്ട്, അവരുടെ കഥയും അറിഞ്ഞ് അന്തംവിട്ടൊരു വരവുണ്ട്‌.

ഇന്ദുഗോപന്റെ കഥാപാത്രങ്ങള്‍ അമാനുഷരല്ല, പക്ഷേ, അപാരമായ ചങ്കൂറ്റമുള്ളവരാണ്.
നായകനും പ്രതിനായകനും നായികയും പ്രതിനായികയും എല്ലാവരും ഒരാള്‍തന്നെയാവും. ഹീറോ-ആന്റി ഹീറോ എന്നൊന്നുമില്ല. സാധാരണ മനുഷ്യന്റെ യുക്തിരാഹിത്യം, അവന്റെ നിലനില്‍പ്പിനുള്ള പോരാട്ടം കഥയ്ക്ക് ത്രില്ലര്‍ മാനം നല്‍കുന്നു. ആ നാടിന്റെ ഭാഷ അവന്റെ ഭാഷയാകുന്നു. ആ ഭാഷയില്‍ത്തന്നെ വായനക്കാര്‍ ആ കഥ കേള്‍ക്കുന്നു വായി
ക്കുന്നു. ‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’ എന്ന പുസ്തകത്തിലെ മൂന്നു കഥകളെ ചേര്‍
ത്തുപിടിക്കുന്ന ഒരു കഥാപാത്രമുണ്ട്. അറവ് ശശി. അവന്റേതായ നന്മയില്‍, കാഴ്ചപ്പാടിലാണ് അറവ് ശശി ജീവിക്കുന്നത്. അതിലുപരി ഈ മൂന്ന് കഥകളെയും ചേര്‍ത്തുനിര്‍ത്തുന്ന സന്ദര്‍
ഭങ്ങളുണ്ട്. പ്രാദേശിക കുറ്റകൃത്യങ്ങള്‍ അതൊരു തൊഴില്‍ മാത്രമായി കണക്കാക്കുന്ന ജീവി
തങ്ങളും.

പടിഞ്ഞാറെ കൊല്ലം ചോരക്കാലത്തില്‍ ജില്ലാജയിലില്‍ റിമാന്റില്‍ കഴിയുന്ന 18 വയ
സ്സുമാത്രമുള്ള ഷെഫീറിന്റെ കത്തുമായി ഇരവിപുരത്ത് വന്നിറങ്ങിയ ഗുണ്ടകളില്‍ ഒരുവന്‍ അറവ് ശശിയായിരുന്നു. തന്റെ അമ്മയുമായി അടുപ്പമുണ്ടെന്ന് ഷെഫീര്‍ വിശ്വസിക്കുന്ന ഐസുകട്ട പൂക്കുഞ്ഞിനെ തട്ടി, കൂടത്തിന്റെ അടിയേറ്റു കറുത്ത, അറ്റം പിളര്‍ന്ന അയാളുടെ ചൂണ്ടുവിരല്‍ മുറിച്ച് ഉമ്മ, ലൈലാത്തായെ കാണിച്ചാല്‍ അവരുടെ കഴുത്തില്‍ കിടക്കുന്ന 13 പവന്റെ സ്വര്‍ണ്ണ മാലയെന്ന കനത്ത പ്രതിഫലം മോഹിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത് ഇറങ്ങിയ പല ഗുണ്ടകളില്‍ ഒരാളായിരുന്നു അറവ് ശശി. ഷെഫീറിന്റെ കത്തില്‍ പറയുന്നൊരു കാര്യമുണ്ട്. കൊല്ലത്ത് പൊറോട്ടയ്ക്ക് പറയുന്നത് പത്തിരിയെന്നാണ്. ആ ഒറ്റ വാചകത്തില്‍ കഥ തികച്ചും പ്രാദേശികമായി മാറുന്നു. പിന്നെ നാട്ടുഭാഷയുടെ ഇമ്പത്തോടൊപ്പം വായനക്കാരും കൂട്ടുചേരുകയാണ്. കൃത്രിമത്വം ഇല്ലാത്തതാണ് ഇന്ദുഗോപന്റെ ഭാഷ. കഥാ
പാത്രം പറയേണ്ടുന്ന ഭാഷയില്‍തന്നെയാണ് കഥ പറയുന്നത്. കടുകട്ടിയായ പദപ്രയോഗങ്ങള്‍ അവരുപയോഗിക്കുന്നില്ല. അവര്‍ക്കറിയുന്ന ലളിതമായ ഭാഷയില്‍ത്തന്നെ വായനക്കാ
രോടവര്‍ സംവദിക്കുന്നു. ഭാഷ കഥയുടെ കുറുകെ നില്‍ക്കുന്നില്ല. അതില്‍ വായനക്കാരെ തടഞ്ഞുനിര്‍ത്തുന്ന ഭാഷയുടെ മതിലില്ല. ഇന്ദുഗോപന്റെ ഭാഷ അത്രയ്ക്കും വിഷ്വല്‍ സെന്‍സുള്ളതാണ്. കൃത്യമായി കഥയും കഥാപാത്രവും കഥാകൃത്തും ഉദ്ദേശിച്ചത് എന്താണെന്ന് ആ ഭാഷ നമ്മളെ കാണിച്ചുതരുന്നുണ്ട്. അന്‍പത് കിലോ ഭാരമുള്ള രണ്ട് ഐസ് കട്ടകള്‍ സൈക്കിളിന്റെ ഇരുവശവും തൂക്കി സൈക്കിളില്‍ പൊരിവെയിലത്ത് പൂക്കുഞ്ഞ് പറക്കുമ്പോള്‍, ഐസിന് മുകളില്‍ വച്ച ചാക്ക് നനയുന്നതുപോലെ വായനക്കാരും നനയുന്നു, അയാളുടെ മൊട്ടത്തലയെയും പൊതിഞ്ഞ തുണിയെയും നനച്ച് വിയര്‍പ്പുതുള്ളികളും ഐസ്‌വെള്ളവും ടാറിട്ട റോഡില്‍ വീഴുമ്പോള്‍ റോഡിന്റെ ചൂടും നമ്മളറിയുന്നു. അതു
പോലെ ഉപ്പുകാറ്റിന്റെ രുചിയും മീന്‍ മണവും തീരദേശത്തെ ഗന്ധം പോലും വായനക്കാരനുഭവിക്കുന്നുണ്ട്.

ചോരക്കാലത്തില്‍ പൊറോട്ടയടിക്കാരന്‍ വില്യം പൂക്കുഞ്ഞിനോട് ചോദിക്കുന്നുണ്ട്, ‘മരണവീട്ടില്‍ പോയോ? കെട്ട ചന്ദനത്തിരിനാറുന്നു നിങ്ങളെ.’ ‘തിരച്ചിയാ ഇന്നു കിട്ടിയത്. ചുമന്നു. അത് കെട്ടാല്‍ ഇങ്ങനാ…’ വില്യമിന്റെ ചോദ്യവും പൂക്കുഞ്ഞിന്റെ ഈ മറുപടിയും നമ്മുടെ മൂക്കിലും തിരച്ചിയുടെ കെട്ടമണം തരും. ഇന്ദുഗോപന്റെ മറ്റു കഥകളില്‍നിന്നും വത്യസ്തമായി ചോരക്കാലത്തില്‍ അന്തര്‍ലീനമായൊരു പ്രണയം പറഞ്ഞുപോകുന്നുണ്ട്. ‘മീനിന്റെ മുട്ടക്കൂടിന്റെ പുറത്തുള്ള ഞരമ്പോട്ടം’ പോലെ അതിങ്ങനെ തെളിഞ്ഞുകാണാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.