DCBOOKS
Malayalam News Literature Website

ആശുപത്രിക്കിടക്കിയില്‍ക്കിടന്ന് ഇളയരാജ അന്ന് ചൂളമിട്ടു, പിറന്നത് എക്കാലത്തെയും സൂപ്പര്‍ഹിറ്റ്!

 

Ilayaraja

നാല് പതിറ്റാണ്ട് നീണ്ട ഇളയരാജ എന്ന സംഗീത വിസ്മയത്തിന് ഇന്ന് 77 വയസ്സ് പൂര്‍ത്തിയായി. കാലങ്ങളായി മലയാളിയുടെ പലവികാരങ്ങള്‍ക്കും ഈണം നല്‍കിയത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും പ്രതിഭാധനരായ സംഗീതജ്ഞരില്‍ ഒരാളായ ഇളയരാജയെ സിനിമ-സംഗീത പ്രേമികള്‍ ഇസൈഞ്ജാനി എന്ന് ആദരവോടെ വിളിക്കുന്നു.

ഇപ്പോള്‍ ഇതാ ഇളയരാജയുടെ ജന്മദിനത്തില്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് അദ്ദേഹം ചൂളത്തിലൂടെ ഈണമിട്ട ഒരു ഗാനത്തെ ആരാധകര്‍ ഓര്‍ക്കുകയാണ്. 1984 ല്‍ പുറത്തിറങ്ങിയ തമ്പിക്ക് എന്ത ഊര് എന്ന സിനിമയിലെ കാതലിന്‍ ദീപം എന്ന ഗാനമായിരുന്നു അദ്ദേഹം ആശുപത്രിയില്‍ കിടന്നു കൊണ്ട് ചിട്ടപ്പെടുത്തിയത്. രജനീകാന്ത് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഗാനം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.

ആ കഥ ഇങ്ങനെ;

സിനിമയില്‍ ഇളയരാജയ്ക്ക് വന്‍ തിരക്കുള്ള സമയം. ആ ഇടയ്ക്ക് ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായി. ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയില്‍ അദ്ദേഹം വിശ്രമിക്കുന്ന സമയം. സിനിമയുടെ സംവിധായകന്‍ പഞ്ചു അരുണാചലം അദ്ദേഹത്തെ കാണാനെത്തി. സിനിമ പുറത്തിറങ്ങണം, ഇനി ഒരു ഗാനരംഗം മാത്രമാണ് ചിത്രീകരിക്കാനുള്ളത്. അതില്ലാതെ ചിത്രം പുറത്ത് ഇറക്കാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ വലിയ നഷ്ടമാകും.

കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഇളയരാജ തന്റെ സഹായികളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഹാര്‍മോണിയം ഉപയോഗിക്കാനാകുമായിരുന്നില്ല. അതിനാല്‍ അദ്ദേഹം ചൂളത്തിലൂടെ പാട്ട് ചിട്ടപ്പെടുത്തി. എസ്.പി ബാലസുബ്രഹ്മണ്യവും എസ് ജാനകിയും ചേര്‍ന്ന് ഗാനം ആലപിച്ചു. അങ്ങനെയായിരുന്നു ആ ഗാനം പിറന്നത്.

തമ്പിക്ക് എന്ത ഊര് എന്ന സിനിമയിലെ കാതലിന്‍ ദീപം എന്ന ഗാനം കാണാം;

Comments are closed.