DCBOOKS
Malayalam News Literature Website

കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം സാമൂഹ്യപ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരിക്ക്.

55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കടമ്മനിട്ടയുടെ 11-ാം ചരമവാര്‍ഷികമായ മാര്‍ച്ച് 31-ന് സുഗതകുമാരിയുടെ വസതിയിലെത്തി പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എ ബേബി അറിയിച്ചു. പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തും.

Comments are closed.