DCBOOKS
Malayalam News Literature Website

ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’; പുസ്തകപ്രകാശനവും കവിതാസായാഹ്നവും സംഘടിപ്പിച്ചു

ശ്രീകാന്ത് താമരശ്ശേരിയുടെ ആദ്യ കവിതാ സമാഹാരം ‘കടൽ കടന്ന കറിവേപ്പുക’ളുടെ പ്രകാശനവും കവിതാസായാഹ്നവും തിരുവനന്തപുരം വഴുതക്കാട് ‘ഭാരത് ഭവ’നിൽ നടന്നു.  കവി പ്രഭാവർമ്മ അധ്യക്ഷത വഹിച്ച പ്രകാശനച്ചടങ്ങിൽ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എം ബി രാജേഷ് പുസ്തക പ്രകാശനം നിർവഹിച്ചു. കവിയുടെ അമ്മ ഈ ആർ സാവിത്രീ ദേവി പുസ്തകം ഏറ്റുവാങ്ങി. മുൻ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയി മുഖ്യ പ്രഭാഷണം നടത്തി.ശ്രീ ടി കെ വിനോദൻ, എൽ വി ഹരികുമാർ, സി റഹീം തുടങ്ങിയവർ ആശംസകൾ നേർന്നു. ചായം ധർമ്മരാജൻ, ആര്യാംബിക, എസ് സരസ്വതി, സുമേഷ് കൃഷ്ണൻ, ധന്യ ജി ,അനഘ ജെ കോലത്ത് തുടങ്ങിയവർ കവിതാസായാഹ്നത്തിൽ പങ്കെടുത്തു. ഡി സി ബുക്‌സാണ് പ്രസാധകർ.

 

Comments are closed.