DCBOOKS
Malayalam News Literature Website

കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്

പുരോഗമന കലാസാഹിത്യ സംഘവും കടയ്‌ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരത്തിന് കുരീപ്പുഴ ശ്രീകുമാർ അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മഹാഭാരതം-വ്യാസന്റെ സസ്യശാല’എന്ന പുസ്തകത്തിനാണ് അംഗീകാരം. പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കഥാപ്രസംഗ പുരസ്കാരം കാഥിക വെളിനല്ലൂർ വസന്തകുമാരിക്ക് ലഭിച്ചു. 23ന് ഉച്ചയ്ക്ക് 2.30ന് എഴുകോൺ വിശ്വംഭരൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്റി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

മഹാഭാരതത്തെ ഉപജീവിച്ച് പല സാഹിത്യരൂപങ്ങളിലായി നിരവധി കൃതികള് ഉണ്ടായിട്ടുണ്ട്. അവ മഹാഭാരതത്തിന്റെ കാഴ്ചകളെ മാറ്റിമറിച്ചിട്ടുമുണ്ട്. മഹാഭാരതത്തിലെ എണ്ണൂറോളം കഥാപാത്രങ്ങളെ കുറുങ്കവിതയുടെ രൂപത്തില് ചിത്രപ്പെടുത്തുകയാണ് ‘മഹാഭാരതം-വ്യാസന്റെ സസ്യശാല’ എന്ന പുസ്തകത്തിൽ  കുരീപ്പുഴ ശ്രീകുമാര്. പുതിയ കാലത്തില് നിന്നുകൊണ്ട് കഥാപാത്രങ്ങളെ കാണാനുള്ള സാർത്ഥകമായ ഒരു ശ്രമം.

ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാനായ ജൂറി കാഥിക പുരസ്‌ക്കാരവും ഡോ.സി. ഉണ്ണികൃഷ്ണൻ ചെയർമാനായ ജൂറി കവിതാ പുരസ്‌ക്കാരവും നിർണയിച്ചത്.

 

Comments are closed.