DCBOOKS
Malayalam News Literature Website

കെ. രവീന്ദ്രൻ ആചാരി അന്തരിച്ചു

മഹാത്മഗാന്ധി സർവ്വകലാശാലയിലെ ആദ്യ ലൈബ്രേറിയനും എഴുത്തുകാരനുമായിരുന്ന കെ. രവീന്ദ്രൻ ആചാരി (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘനാളായി തിരുവനന്തപുരത്താണ് താമസം. DCSMAT-ന്‍റെ മുന്‍ ചീഫ് ലൈബ്രേറിയനായിരുന്നു.

പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയുടെ സ്ഥാപക ലൈബ്രേറിയൻ ആയിരുന്ന രവീന്ദ്രൻ, അവിടെ ജോലിയിലിരിക്കെ 1991-ൽ ആണ് എം ജി സർവകലാശാലയിലെ യൂണിവേഴ്സിറ്റി ലൈബ്രേറിയനായി നിയമിക്കപ്പെട്ടത്. എം ജി സർവകലാശാലയുടെ പ്രിയദർശിനി ഹിൽസിലുള്ള മുഖ്യ ലൈബ്രറി കെട്ടിടം രൂപകൽപ്പന ചെയ്തതും കേരളത്തിൽ ആദ്യമായി ഒരു സർവകലാശാല ലൈബ്രറി, ടെക്‌നോളജി പ്രയോജനപ്പെടുത്തി കമ്പ്യൂട്ടർവൽക്കരിച്ച് അത്യാധുനികമാക്കാൻ തുടക്കം കുറിച്ചതും അദ്ദേഹമാണ്.

സംസ്ഥാനത്ത് ഒരു സർവകലാശാലയിൽ ആദ്യമായി ഓൺലൈൻ വഴി വിദേശജേര്‍ണലുകൾ ലഭ്യമാക്കിയതും അദ്ദേഹമായിരുന്നു. ലൈബ്രറി ടെക്‌നോളജിയുമായി ബന്ധപ്പെട്ട ‌നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Comments are closed.