DCBOOKS
Malayalam News Literature Website

സാഹിത്യകാരൻ കെ പൊന്ന്യം അന്തരിച്ചു

സാഹിത്യകാരനും റെയിൽവെ സ്‌റ്റേഷൻ റിട്ട. ഡപ്യൂട്ടി സുപ്രണ്ടുമായ കെ പൊന്ന്യം (കെ കെ കരുണാകരൻ–-96) അന്തരിച്ചു.

കഥ, കവിത, നോവൽ, നോവലെറ്റ്, വിവർത്തനം, ലേഖനങ്ങൾ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചു. പതിനെട്ടാംവയസിലാണ്‌ ആദ്യം കവിത എഴുതിയത്‌. ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവർ, ഇല്ല സാർ എനിക്കൊരാവലാതിയും ഇല്ല, അവിശ്വാസി, റീത്ത്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും (കഥാസമാഹാരം), അപകടങ്ങൾ (നോവൽ), പാളങ്ങൾ (നോവലെറ്റ്), ആരോ അടുത്തടുത്തുണ്ട്, രണ്ട് വരി രണ്ട് ശബ്ദം (കവിതാ സമാഹാരങ്ങൾ), മറോക്ക (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ.

 

Comments are closed.