DCBOOKS
Malayalam News Literature Website

വിവേകശാലിയായ വായനക്കാരാ, ഭാഷയുടെ സൂര്യതേജസ്സുമായി ‘കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍’; പ്രീബുക്കിങ് ആരംഭിച്ചു

മലയാളസാഹിത്യവിമര്‍ശനകലയ്ക്ക് സര്‍ഗ്ഗസൗന്ദര്യം പകര്‍ന്ന കെ.പി. അപ്പന്റെ മുഴുവന്‍ കൃതികളും ആദ്യമായി മൂന്ന് വാല്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. ഡോ. പി. കെ. രാജശേഖരനാണ് 2600-ഓളം പേജുകളുള്ള പുസ്തകത്തിന്റെ എഡിറ്റര്‍.  ‘കെ.പി. അപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍’ ഇപ്പോള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ഏജന്‍സികളിലൂടെയും വായനക്കാര്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്. 3499 രൂപ മുഖവിലയുള്ള പുസ്തകത്തിന്റെ പ്രീബുക്കിങ് വില 2299 രൂപയാണ്. ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 വാട്‌സാപ്പ്- 9946 109449.

  • ക്ഷോഭിക്കുന്നവരുടെ സുവിശേഷം,
  • തിരസ്‌കാരം
  • കലഹവും വിശ്വാസവും
  • മാറുന്ന മലയാളനോവല്‍
  • കലാപം വിലാപം വിലയിരുത്തല്‍
  • മലയാളനോവല്‍ മൂല്യങ്ങളും സംഘര്‍ഷങ്ങളും
  • വരകളും വര്‍ണ്ണങ്ങളും
  • ബൈബിള്‍ വെളിച്ചത്തിന്റെ കവചം
  • പേനയുടെ സമരമുഖങ്ങള്‍
  • സമയപ്രവാഹവും സാഹിത്യകലയും
  • ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും
  • കഥ ആഖ്യാനവും അനുഭവസത്തയും
  • ഇന്നലെകളിലെ അന്വേഷണ പരിശോധനകള്‍
  • വിവേകശാലിയായ വായക്കാരാ
  • രോഗവും സാഹിത്യഭാവനയും
  • ചരിത്രത്തെ അഗാധമാക്കിയ ഗുരു
  • സ്വര്‍ഗ്ഗം തീര്‍ന്നുപോകുന്നു; നരകം നിലനില്‍ക്കുന്നു
  • തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്
  • മധുരം നിന്റെ ജീവിതം
  • പ്രകോപനങ്ങളുടെ പുസ്തകം
  • ഫിക്ഷന്റെ അവതാരലീലകള്‍
  • ഭാവനയുടെ കക്ഷിപരത

എന്നിങ്ങനെ 22 കൃതികളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.