DCBOOKS
Malayalam News Literature Website

ജൂണ്‍: സ്വാഭിമാനത്തിന്റെ മഴവില്‍ മാസം

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ജൂണ്‍ മാസം ഏറെ പ്രത്യേകതകള്‍ Textനിറഞ്ഞതാണ്. ലെസ്ബിയന്‍, ഗേയ്, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍Text വിഭാഗത്തില്‍പ്പെടുന്നവരുടെ ആഘോഷമാസമാണ് ജൂണ്‍. പ്രൈഡ് മാസം എന്ന പേരില്‍ ലോകം മുഴുവന്‍ മഴവില്ലഴക് വിരിയുന്നു. അവകാശങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടിയുള്ള എല്‍ജിബിടി സമൂഹത്തിന്‍റെ പോരാട്ടത്തിന്‍റെ മുഖമാണ് നിലവില്‍ പ്രൈഡ് മാസം.

സ്വവര്‍ഗരതിയും ലൈംഗികതയുമൊക്കെ പ്രമേയമായ നിരവധി പുസ്തകങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ആ പുസ്തകങ്ങളെ പ്രിയവായനക്കാര്‍ക്കായി പരിചയപ്പെടുത്തിക്കൊണ്ട് ഡി സി ബുക്‌സ് പ്രൈഡ് മാസത്തെ ഇക്കുറി ആഘോഷമാക്കുന്നു. സമൂഹം ഇന്നും മുഖം തിരിക്കുന്ന LGBTQIA വിഭാഗങ്ങള്‍ക്കും പറയാന്‍ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങള്‍ നിരവധിയാണന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഈ പുസ്തകങ്ങള്‍. Textതുല്ല്യാവകാശം തുല്ല്യനീതി എന്ന ആഹ്വാനം എല്ലാവര്‍ക്കും ബാധകമാണെന്ന് ഓരോText കൃതികളും ഉറക്കെ വിളിച്ചു പറയുന്നു.

അമേരിക്കയിലെ മാന്‍ഹട്ടനില്‍ 1969ല്‍ നടന്ന സ്റ്റോണ്‍വാള്‍ ലഹളയുടെ ഓര്‍മ്മക്കായാണ് ജൂണ്‍ പ്രൈഡ് മാസമായി തിരഞ്ഞെടുത്തത്.  1969ൽ മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ചിലെ സ്റ്റോണ്‍വോളിൽ അതിരാവിലെ ഒരു പോലീസ് റെയ്‍ഡു നടന്നു. ലൈംഗിക ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ഉപദ്രവിച്ച ഈ നടപടിക്ക് എതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു. ആ പ്രതിഷേധത്തിന്റെ ഭാഗമായി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ രണ്ട് സ്വവര്‍ഗാനുരാഗ അവകാശ സംഘടനകള്‍ ഉണ്ടാവുകയും അമേരിക്കയ്ക്ക് പുറത്തും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ Textലഭിക്കാനും ഇത് കാരണമായി. അമേരിക്കയ്ക്ക് പുറത്തും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവകാശങ്ങള്‍ ലഭിക്കാനും ഇത് കാരണമായി.

ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങളുടെയും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെയും കേരളത്തിലെ മറ്റു സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-പരിസ്ഥിതി രംഗങ്ങളിൽ സജീവസാനിദ്ധ്യമായ ഇതരസംഘടനകളുടെയും സഹകരണത്തോട് കൂടി 2010 മുതൽ കേരളത്തിലും ക്വിയർ പ്രൈഡ് മാർച്ചും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു വരുന്നു.

Comments are closed.