DCBOOKS
Malayalam News Literature Website

മാധ്യമപ്രവര്‍ത്തകന്‍ ഐ.വി.ബാബു അന്തരിച്ചു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഐ.വി.ബാബു(54) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മൊകേരി സ്വദേശിയായിരുന്ന ഐ.വി.ബാബു തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. മംഗളം ദിനപത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായും ദേശാഭിമാനി വാരികയില്‍ സഹപത്രാധിപരായും സമകാലിക മലയാളം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും മലയാളത്തില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള ഐ.വി.ബാബു വിവര്‍ത്തനങ്ങളടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പരേതനായ ഐ.വി.ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത, മക്കള്‍: അക്ഷയ്, നിരഞ്ജന.

Comments are closed.