DCBOOKS
Malayalam News Literature Website

ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം ജനുവരി മൂന്നിന്

കൊച്ചി: അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും സാമൂഹിക ചിന്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മാരകപ്രഭാഷണം സംഘടിപ്പിക്കുന്നു. മതവും വിമര്‍ശനാത്മക ആത്മീയതയും എന്ന വിഷയത്തില്‍ ഡോ.സുനില്‍.പി.ഇളയിടമായിരിക്കും പ്രഭാഷണം നടത്തുക. പ്രൊഫ.എം.കെ.സാനു പരിപാടിയില്‍ അധ്യക്ഷനായിരിക്കും. എറണാകുളം ചിറ്റൂര്‍ റോഡിലുള്ള വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍വെച്ച് ജനുവരി മൂന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് അനുസ്മരണപ്രഭാഷണം. കാത്തലിക് റിഫൊര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെയും ജോയിന്റ് ക്രിസ്റ്റിയന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സ്മാരകപ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയില്‍ വെച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥ ഇത് എന്റെ വഴി എന്ന പുതിയ കൃതിയുടെ പ്രകാശനവും നടക്കും.

Comments are closed.