DCBOOKS
Malayalam News Literature Website

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ. മാണി മത്സരിക്കും. ജോസ് കെ മാണി എം പിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ പാലായില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അതിനിടെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് , കെഎസ്‌യു പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു. വിവിധ കമ്മിറ്റികളില്‍ കൂട്ടരാജിയും നടക്കുന്നുണ്ട്.

 

 

Comments are closed.