DCBOOKS
Malayalam News Literature Website
Rush Hour 2

ജോൺസൺ അന്തരിച്ചു

ശ്രീ കേരളവർമ കോളേജിലെ മുൻ അദ്ധ്യാപകനും തൃശൂർ പൂമല ഡി-അഡിക്‌ഷൻ സെന്റർ സ്ഥാപകനുമായ ഡോ. ജോൺസ് കെ മംഗലം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വിട വാങ്ങിയത് സമൂഹത്തെ മദ്യസക്തിയിൽ നിന്നും മോചിപ്പിക്കാൻ ജീവിതം സമർപ്പിച്ച വ്യക്തിത്വം

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായിമാറിയ ജോണ്‍സണ്‍ മദ്യാസക്തിയില്‍നിന്ന് മോചിതനായതിന്റെ കഥയായിരുന്നു അദ്ദേഹത്തിന്റെ ‘കുടിയന്റെ കുമ്പസാരം’ എന്ന കൃതി. ബി എ യ്ക്കും എം എ യ്ക്കും റാങ്കുണ്ടായിട്ടും
എല്‍ എല്‍ ബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തില്‍ നിന്ന് സ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗ്ഗമുള്ളൂ എന്നു തീരുമാനിച്ച് ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ ശരീരത്തെ കുറച്ചുനാള്‍ ഫിറ്റാക്കുന്നതിന് ‘ഫിറ്റി’ല്‍നിന്നൊഴിഞ്ഞു നില്ക്കാനായി ഡോക്ടറെ കാണുകയും ഡോക്ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിര്‍ത്തി പുനര്‍ജ്ജനിച്ച് ‘പുനര്‍ജ്ജനി’യെന്ന ഡി അഡിക്ഷന്‍ സ്ഥാപനം നടത്തുന്ന ജോണ്‍സണ്‍ തന്റെ ജീവിതം പച്ചയായി ‘കുടിയന്റെ കുമ്പസാരം’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയല്ല പുനര്‍ജനിയില്‍ നടത്തുന്നത്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ ഏത് മദ്യാസക്തന്റെയും ശീലങ്ങള്‍ ഒരു മരുന്നിന്റെയും സഹായമില്ലാതെ മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത് സ്വന്തം അനുഭവത്തില്‍ നിന്നും നൂറുകണക്കിനാളുകളുടെ അനുഭവത്തില്‍ നിന്നുമാണ്. പുനര്‍ജനിയില്‍ മദ്യപാനാസക്തി മാറ്റാനെത്തുന്നവര്‍ സര്‍വതന്ത്ര സ്വതന്ത്രരാണ്. അവരെ ഒരു മുറിയിലും അടച്ചിടുന്നില്ല. ജീവിതം നഷ്ടപ്പെട്ടുവെന്ന് ഉറ്റവര്‍ പോലും വിധിയെഴുതിയവര്‍ പുനര്‍ജനിയില്‍ നിന്ന് പുതുജീവിതത്തിലേക്ക് തിരിച്ചെത്തുകയും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നതിന്റെ സാക്ഷ്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അനവധിയുണ്ട്.

ജോണ്‍സണ്‍ രചിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.