DCBOOKS
Malayalam News Literature Website

ജോൺ എബ്രഹാം ഓർമദിനത്തിൽ പ്രേംചന്ദിന്റെ ‘ജോൺ’ പ്രേക്ഷകരിലേക്ക്

ജോൺ എബ്രഹാം എന്ന ഇതിഹാസ ചലച്ചിത്രകാരന്റെ ജീവിതവും രാഷ്ട്രീയവും ചലച്ചിത്ര സപര്യയും പ്രമേയമാകുന്ന  പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത സിനിമ ‘ജോൺ’ മേയ് 31ന് കോഴിക്കോട് ശ്രീ തിയറ്ററിൽ പ്രദർശിപ്പിക്കും.  രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദർശനം .

കെ.എസ്.എഫ്.ഡി.സി. പാക്കേജിൽ സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് പൂർത്തിയാക്കിയ സിനിമയാണ് ജോൺ . സിനിമ പ്രധാന വേഷം ചെയ്ത മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി , എ. നന്ദകുമാർ (നന്ദൻ ),ഹരിനാരായണൻ , ഓരോ ഷെഡ്യൂൾ വീതം ഛായാഗ്രഹണം നിർവ്വഹിച്ച കെ.രാമചന്ദ്രബാബു , എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ് സിനിമ .

കെ.രാമചന്ദ്രബാബു, എം.ജെ.രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ ആകോട്ട് എന്നിവർ ചേർന്ന് ഛായാഗ്രഹണസംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ജോൺ എബ്രഹാമിന്റെ സഹോദരി ശാന്തേടത്തി, മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ, ആർട്ടിസ്റ്റ് മദനൻ, ജീജോ, ശിവപ്രസാദ്, ഷുഹൈബ്, ദീപക് നാരായണൻ, ആർട്ടിസ്റ്റ് ജോൺസ് മാത്യു, ശോഭീന്ദ്രൻ മാസ്റ്റർ, ചെലവൂർ വേണു, ജീവൻ തോമസ്, ശരത്ത് കൃഷ്ണ, വെങ്കിട്ട് രമണൻ, ദുന്ദു, രാജഗോപാൽ, വിഷ്ണു രാജ് തുവയൂർ, അരുൺ പുനലൂർ, ഷാജി എം, യതീന്ദ്രൻ കാവിൽ, അഭിനവ് ജി കൃഷ്ണൻ, ജീത്തു കേശവ്, വിനായക് , കരുണൻ , അനിത ,സിവിക്ചന്ദ്രൻ, ടി.കെ. വാരിജാക്ഷൻ, പ്രകാശ് ബാരെ, ഒ പി സുരേഷ്, ഷാനവാസ് കോനാരത്ത്, ഷൗക്കത്ത് അലി വി.പി, വിജേഷ് കെ.വി, ബേബി നിയ നിഖിൽ, ബേബി ദേവ്ന അഖിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അപ്പു ഭട്ടതിരി ചിത്രസംയോജനം കൈകാര്യം ചെയ്ത ചിത്രത്തിന് ശ്രീവത്സൻ ജെ. മേനോനാണ് സംഗീതം ഒരുക്കിയത്. കലാസംവിധാനം: ദുന്ദു, ശബ്ദ സമന്വയം: ആനന്ദ് രാഗ്, ഷൈജു യൂണിറ്റി, അരുൺ, പി.എ, അജീഷ് ഓമനക്കുട്ടൻ, ആന്റണി, സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ.

Comments are closed.