DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യപുരസ്‌കാരം; പരിഗണനാപട്ടികയില്‍ പത്ത് കൃതികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന കൃതികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ നിന്നും ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡെയ്‌സ് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ പൂനാച്ചിയും ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ ജീത് തയ്യിലിന്റെ ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സും പട്ടികയില്‍ ഇടം നേടിയ കൃതികളില്‍ ഉള്‍പ്പെടുന്നു. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക.

ഇന്ത്യന്‍ എഴുത്തുകാരുടെ പത്ത് കൃതികളാണ് പുരസ്‌കാരത്തിനായുള്ള പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവ കൃതികള്‍ വരുന്ന ഒക്ടോബര്‍ മൂന്നിന് പ്രഖ്യാപിക്കും. ഒക്ടോബര്‍ 27-നാണ് അന്തിമപുരസ്‌കാര പ്രഖ്യാപനം.

പ്രശസ്ത സംവിധായിക ദീപാ മേത്ത, എഴുത്തുകാരന്‍ വിവേക് ഷാന്‍ബാഗ്, റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, അര്‍ഷിയ സത്താര്‍ എന്നിവരാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയിലെ ജൂറി അംഗങ്ങള്‍.

ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന കൃതികള്‍

1. ഹാഫ് ദി നൈറ്റ് ഈസ് ഗോണ്‍- അമിതാഭ ബാഗ്ചി
2. ഓള്‍ ദി ലിവ്‌സ് വി നെവര്‍ ലിവ്ഡ്-അനുരാധ റോയ്
3. ജാസ്മിന്‍ ഡെയ്‌സ്- ബെന്യമിന്‍( വിവര്‍ത്തനം: ഷഹനാസ് ഹബീബ്)
4. എംപയര്‍- ദേവി യശോധരന്‍
5. ജസോദ- കിരണ്‍ നഗര്‍കര്‍
6. പൂനാച്ചി- പെരുമാള്‍ മുരുകന്‍( വിവര്‍ത്തനം: എന്‍. കല്യാണ്‍ രാമന്‍)
7. ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിങ്- ശുഭാംഗി സ്വരൂപ്
8. ക്ലൗഡ്‌സ് – ചന്ദ്രഹാസ് ചൗധരി
9. ദി ബുക്ക് ഓഫ് ചോക്ലേറ്റ് സെയ്ന്റ്‌സ്- ജീത് തയ്യില്‍
10. വെന്‍ ദി മൂണ്‍ ഷൈന്‍സ് ബൈ ഡേ- നയന്‍താര സെഹ്ഗാള്‍

Comments are closed.