DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2021: ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കും’ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ പട്ടികയില്‍

മലയാളത്തില്‍ നിന്നും മൂന്ന് പുസ്തകങ്ങള്‍, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ പരിഭാഷകള്‍ പട്ടികയില്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2021-ലെ പട്ടിക പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്കുംഎം മുകുന്ദന്റെ ‘ദല്‍ഹിഗാഥകളും’ ഉള്‍പ്പെടെ 10 കൃതികളാണ് പരിഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  ടി.പി. രാജീവന്റെ ‘കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ‘ദി മാന്‍ ഹൂ ലേണ്‍ ടു ഫ്‌ളൈ ബട് കുഡ് നോട് ലാന്‍ഡ്’ എന്ന പുസ്തകം ഉള്‍പ്പെടെ മൂന്ന് പുസ്തകങ്ങള്‍ മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു എന്നതും ശ്രദ്ധേയം.

വി ജെ ജയിംസിന്റെ ‘ആന്റി ക്ലോക്ക്’ മിനിസ്തി എസ് ആണ് ഇംഗ്ലീഷിലേയ്ക്ക് അതേ പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പ്രസാധകര്‍. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ എം മുകുന്ദന്റെ ‘ദല്‍ഹിഗാഥകള്‍’  ‘Delhi: A Soliloquy’ എന്ന പേരിലാണ് പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയത് വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷേഴ്‌സാണ്.

അന്നപൂര്‍ണ്ണ ഗരിമെല്ല, അമിത് വര്‍മ്മ, സാറ റായ്, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്‍  എന്നിവരടങ്ങുന്ന ജൂറിയാണ് ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ പ്രശസ്ത നോവൽ മീശയുടെ ഇംഗ്ലീഷ് വിവർത്തനമായ Moustache-നാണ് 2020-ലെ പുരസ്‌ക്കാരം ലഭിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിർവ്വഹിച്ചിരിക്കുന്നത്.  2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

ലോങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട  മറ്റ് കൃതികള്‍

Books in the the JCB Prize for Literature longlist 2021.

ദി മാന്‍ ഹൂ ലേണ്‍ ടു ഫ്‌ളൈ  ബട് കുഡ് നോട് ലാന്‍ഡ്‌- ടി.പി. രാജീവൻ( തച്ചം പൊയിൽ രാജീവൻ)

ദി പ്ലേഗ് അപ് ഓണ്‍ അസ്- ഷബീര്‍ അഹമ്മദ് മിര്‍

നെയിം പ്ലെയ്‌സ് ആനിമല്‍ തിങ്-ദാരിബ ലിന്‍ഡ

അശോക ,എ സുത്ര – അലന്‍ സീലി

എ ഡെത്ത് ഇന്‍ ഷോനഗച്ചി, റിജുല ദാസ്

ഗോഡ്‌സ് ആന്‍ഡ് എന്‍ഡ്‌സ്-ലിന്‍ഡ്‌സെ പെരേര

ദി ധര്‍മ്മ ഫോറസ്റ്റ്, കീര്‍ത്തിക് ശശിധരന്‍

വാട്ട് വീ ക്‌നോ എബൗട്ട് ഹേര്‍, കൃപ ജി

 

 

 

Comments are closed.