DCBOOKS
Malayalam News Literature Website

അറിവിന്റെ ലോകനഷ്ടം

ജയരാജ്

മലയാളസാഹിത്യത്തിന്റെ ഗുരുനാഥനായ മാടമ്പ് കുഞ്ഞിക്കുട്ടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ ഞാനേറ്റവുമധികം കടപ്പെട്ടിരിക്കുന്നത് മാടമ്പിനോടാണ്. ദേശാടനം എന്ന സിനിമ ഏറ്റവും കൂടുതല്‍ അംഗീകാരങ്ങളും അതുപോലെ ജനപ്രീതിയും നേടിത്തന്നു. ഓരോ പ്രേക്ഷകനും അറിയാം, എത്രമാത്രം ഹൃദയസ്പര്‍ശിയും അര്‍ത്ഥവത്തുമാണ് ആ കഥയെന്ന്. മാടമ്പിന്റെ മുഴുവന്‍ കഴിവും അറിവും ആ സിനിമയില്‍ വ്യക്തമാണ്. പൈതൃകം എന്ന സിനിമയുടെ തിരക്കഥ കലൂര്‍ ഡെനീസ് എഴുതിയതാണെങ്കിലും അതില്‍ നമ്പൂതിരി സമുദായവുമായി ബന്ധപ്പെട്ടുള്ള അന്തരീക്ഷവും സംഭാഷണങ്ങളും മാടമ്പിന്റെ സഹായത്തോടെ എഴുതിയതാണ്. അതിലെ സംഭാഷണങ്ങളെല്ലാംതന്നെ എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും നരേന്ദ്രപ്രസാദ് ചെയ്ത ചെമ്മാരിപ്പാടം എന്ന കഥാപാത്രം മകന്‍ സുരേഷ്‌ഗോപിയോട് സംസാരിക്കുന്ന രംഗമുണ്ട്. ‘എന്റെ മകന്‍ എന്നെപ്പോലെവളര്‍ന്നാല്‍മതി’ എന്ന് സുരേഷ്‌ഗോപി പറയുമ്പോള്‍ ‘എന്റെ മകനെക്കുറിച്ച് ഞാനങ്ങനെ വാശിപിടിച്ചില്ലല്ലോ ഉണ്ണീ’.പ്രേക്ഷകരുടെ നെഞ്ചില്‍ എവിടെയൊക്കെയോ കൊണ്ട് മുറിവേല്‍പ്പിക്കുന്ന സംഭാഷണമായിരുന്നു അത്. അത്ര അര്‍ത്ഥവത്താണ് അദ്ദേഹത്തിന്റെ ഓരോ വാചകവും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഫിലോസഫി എന്റെ ജീവിതവീക്ഷണങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു മഹാമേരുപോലെ തണലേകിയിരുന്നു അദ്ദേഹം. ഞങ്ങള്‍ക്കെന്നും കയറിച്ചെല്ലാവുന്ന ഒരില്ലം. പ്രകൃതിയുടെ പരിച്ഛേദം എന്നൊക്കെപറയുംപോലെ. ജാതിവ്യത്യാസങ്ങള്‍ നിലനിന്നിരുന്ന കാലത്തുപോലും മാടമ്പിലെ വാതായനങ്ങള്‍ എല്ലാമതസ്ഥര്‍ക്കുവേണ്ടിയും തുറന്നിട്ടിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. കുളവും ഉരിയാറ്റകള്‍ കൂടിനില്‍ക്കുന്ന കരിമ്പനയും മയിലുകള്‍ യഥേഷ്ടം സഞ്ചരിക്കുന്ന തൊടിയും എല്ലാം ചേര്‍ന്ന ഒരത്ഭുതമാണ് മന. അടുക്കിലും അടുക്കില്ലാതെയും  കിടന്നഒട്ടനവധി പുസ്തകങ്ങളുടെ ഇടയില്‍ ഇരുന്നാണ് എന്റെ സിനിമാ ജീവിതത്തിന്റെ കൂടുതല്‍ കാലവും കഴിച്ചുകൂട്ടിയത്. ദേശാടനം, കരുണം, ശാന്തം, അത്ഭുതം, ആനന്തഭൈരവി, മകള്‍ക്ക്, തുടങ്ങിയ ചിത്രങ്ങളൊക്കെ മാടമ്പ് എഴുതിയതാണ്.നവരസങ്ങളെ ആധാരമാക്കിയുള്ള ആദ്യസിനിമയായ കരുണം, അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തെക്കുറിച്ചാണ്. ഏഴ് ദിവസംകൊണ്ടാണ് മാടമ്പ് തിരക്കഥ പൂര്‍ത്തീകരിച്ചത്. ആ സിനിമയ്ക്ക് ഭാരതത്തില്‍ മറ്റൊരാള്‍ക്കും കിട്ടാത്ത ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌കാരം ലഭിച്ചു. മാടമ്പിന് ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള  ദേശീയപുരസ്‌കാരം ലഭിച്ചു.

സിനിമയ്ക്കുപുറമേ തര്‍ക്കം, ജ്യോതിഷം തുടങ്ങി സംസ്‌കൃതത്തിലെ മിക്ക ശാസ്ത്രങ്ങളിലൂടെയും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ആറാംതമ്പുരാനില്‍ നിന്ന് മാതംഗലീല പഠിച്ചിട്ടുണ്ട്. മാടമ്പിന്റെ പാണ്ഡിത്യം ഒരുപക്ഷേ അര്‍ഹിക്കുന്നരീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. എങ്കില്‍ത്തന്നെയും മലയാളസാഹിത്യത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. രാമകൃഷ്ണപരമഹംസനെക്കുറിച്ചും വിവേകാനന്ദനെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ കുട്ടികളുടെ പാഠ്യവിഷയമായി ബന്ധപ്പെടുത്തേണ്ടതാണ്. കാലം അദ്ദേഹത്തെ തിരിച്ചറിയും എന്നാണെന്റെ വിശ്വാസം. എന്നും ഒരൊറ്റയാനെപ്പോലെ നെഞ്ചും വിരിച്ച് ജീവിച്ച മാടമ്പ് തനിക്കിഷ്ടപ്പെടാതിരുന്നതിനെയും സത്യത്തിന് നിരക്കാക്കാത്തതിനെയും തുറന്നെതിര്‍ത്തിരുന്നു. കോവിലന്റെ ശിഷ്യനായിരുന്നു മാടമ്പ്.അതുകൊണ്ടുതന്നെയാവണം ജീവിത്തിലെ മനുഷ്യഗന്ധിയായ ഒട്ടനവധി കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളുവാനും അവതരിപ്പിക്കുവാനും മാടമ്പിനേ കഴിഞ്ഞിട്ടുള്ളു. തീര്‍ച്ചയായും മാടമ്പിന്റെ നഷ്ടം, മലയാളസാഹിത്യത്തിന്റെ നഷ്ടമാണ്.മലയാളസിനിമയുടെ നഷ്ടമാണ്.അറിവിന്റെ നഷ്മാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.