DCBOOKS
Malayalam News Literature Website

ജയ്പൂര്‍ സാഹിത്യോത്സവം; ഇന്ന് കെ ആര്‍ മീര പങ്കെടുക്കും

SOORYANE ANINJA ORU STHREE By : K R MEERA
SOORYANE ANINJA ORU STHREE
By : K R MEERA

ജയ്പൂര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഡിജിറ്റല്‍ ലിറ്ററേച്ചര്‍ സീരീസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെഷനില്‍ ഇന്ന് (8 ഒക്ടോബര്‍ 2020) വൈകുന്നേരം 7 മണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ. ആര്‍ മീര പങ്കെടുക്കും.

ജെസബെല്‍ എന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രത്തലൂടെ വായനക്കാരനെ പിടിച്ചുലയ്ക്കുകയും പുരുഷചിന്തകള്‍ക്കുമേല്‍ ചോദ്യശരങ്ങള്‍ തൊടുക്കുകയും ചെയ്ത ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന നോവലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെഷനില്‍ അഭിരാമി ഗിരിജ ശ്രീറാം, ടി ടി ശ്രീകുമാര്‍ എന്നിവരും സംസാരിക്കും. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കെയാണ് ചര്‍ച്ച. ഡിസി ബുക്‌സാണ് സൂര്യനെ അണിഞ്ഞ സ്ത്രീ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വാക്കുകളുടെയും സംവാദങ്ങളുടെയും ഏറ്റവും വലിയ ഉത്സവമായ ജയ്പുര്‍ സാഹിത്യോത്സവം 2021ന് ജനുവരി 28-നാണ് തുടക്കമാകുക. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവം ഫെബ്രുവരി ഒന്നിന് അവസാനിക്കും.

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ വാങ്ങുന്നതിനായി സന്ദര്‍ശിക്കൂ

കെ ആര്‍ മീരയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മുഴുവന്‍ പുസ്തകങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

 

Comments are closed.