DCBOOKS
Malayalam News Literature Website

ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഐസക് ജോസഫ് അന്തരിച്ചു

തൊടുപുഴ: പ്രമുഖ വ്യവസായിയും ലൂണാര്‍ ഗ്രൂപ്പ്‌ കമ്പനികളുടെ ചെയര്‍മാനും ലൂണാര്‍ റബേഴ്‌സിന്റെ മാനേജിങ്‌ ഡയറക്‌ടറുമായ ഐസക്‌ ജോസഫ്‌ കൊട്ടുകാപ്പിള്ളി (76) അന്തരിച്ചു.

1975 കാലഘട്ടത്തില്‍ കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ ഒരു ചെറുകിട സംരംഭം തുടങ്ങാന്‍ ധൈര്യം കാണിച്ച വ്യവസായിയെയാണ്‌ നാടിനു നഷ്‌ടമായത്‌.

വ്യവസായരംഗത്ത് സമാനതകളില്ലാത്ത വിജയം കൈവരിച്ച ലൂണാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഐസക് ജോസഫ് കൊട്ടുകാപ്പള്ളിയുടെ അനുഭവപാഠങ്ങള്‍ ‘മികച്ച സംരഭകനാകാന്‍ 100 വിജയമന്ത്രങ്ങള്‍’ എന്ന പേരില്‍ ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ചെറുകിട വ്യവസായമായി ആരംഭിച്ചു വന്‍കിട വ്യവസായമായി ലൂണാറിനെ വളര്‍ത്തിയ ചരിത്രമാണ്‌ ഐസക്‌ ജോസഫിന്റേത്‌. കേരളാ സര്‍ക്കാരിന്റെ മികച്ച വ്യവസായ സംരംഭകനുള്ള പുരസ്‌കാരം, ബിസിനസ്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌

 

 

Comments are closed.