DCBOOKS
Malayalam News Literature Website

വി ഷിനിലാലിന്റെ ‘ഇരു ‘; പുസ്തകചർച്ച സംഘടിപ്പിച്ചു

വി ഷിനിലാലിന്റെ ‘ ഇരു ‘ എന്ന ഏറ്റവും പുതിയ നോവലിനെ മുൻനിർത്തി ‘കായനദിയുടെ ഇരു കരകള്‍’ എന്ന Textവിഷയത്തിൽ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചര്‍ച്ചയില്‍ വി.ഷിനിലാൽ, ഷിനു സുകുമാരന്‍, സ്വപ്ന എസ്. പി എന്നിവര്‍ പങ്കെടുത്തു.

ചരിത്രം മൗലികവും യഥാർത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേൽക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധർമം മാത്രമാണ് അവിടെ ചരിത്രജ്ഞാനം. ഇതിന്റെ എതിർദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകൾ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാർത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയിൽ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താൽ നിർമിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായാണ് പുതിയ നോവലുകൾ കാണുന്നത്. ഈ പുതിയ ചരിത്രബോധവും ആഖ്യാനസങ്കല്പവും വെളിപ്പെടുത്തുന്ന രചനയാണ് വി. ഷിനിലാലിന്റെ ഇരു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.