DCBOOKS
Malayalam News Literature Website

അന്തർദേശീയ വെബിനാർ പരമ്പര ആരംഭിച്ചു

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന സമകാലീന കഥാ സാഹിത്യം: അനുഭവം, വായന, വിലയിരുത്തൽ – അന്തർദേശീയ വെബിനാർ പരമ്പര കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ സാഹിത്യോത്സവം ഇന്ന് ആരംഭിച്ചു. നോവലിസ്റ്റ്,വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്തു.

ആഗസ്ത് 20 മുതൽ 30 വരെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ സാഹിത്യോത്സവത്തിൽ ഭാഷയും ഭാവനയും: എഴുത്തിന്‍റെ തച്ചുശാസ്ത്രം, ചിന്തയും വിലയിരുത്തലും: വിമർശന പാഠങ്ങൾ, വായനയുടെ രസതന്ത്രം എന്നീ മൂന്ന് വിഭാഗങ്ങളിലായി അമ്പതോളം സെഷനുകളിൽ പ്രമുഖ എഴുത്തുകാർ, വിമർശകർ, ഗവേഷകർ, വായനക്കാർ പങ്കെടുക്കും. പ്രവാസിലോകത്തു നിന്നുള്ള സംവാദങ്ങൾ , ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള വായനക്കാരുടെ കൂട്ടങ്ങളുമായുള്ള കൂടിച്ചേരൽ എന്നിവയും ഇതിന്‍റെ ഭാഗമാണ്.

ഗൂഗിൾ മീറ്റിലും യൂട്യൂബ് ലൈവിലുമായി പങ്കെടുക്കുന്നതിനായി സന്ദർശിക്കുക

Comments are closed.