DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര വിവര്‍ത്തന ദിനം; വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ അത്യാകര്‍ഷകമായ വിലക്കിഴിവില്‍

അന്താരാഷ്ട്ര  വിവര്‍ത്തന ദിനത്തോടനുബന്ധിച്ച്  വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ക്ക് അത്യാകര്‍കമായ ഓഫറുകളുമായി ഡി സി ബുക്‌സ്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനകൃതികള്‍ക്ക് 25% വരെ വിലക്കിഴിവ് ലഭിക്കും. വാങ്ങുന്ന പുസ്തകങ്ങളുടെ എണ്ണത്തിനാനുപാതികമായിട്ടാകും ഓഫര്‍ ലഭ്യമാകുക.

പൗലോ കൊയ്‌ലോ, എ പി ജെ അബ്ദുള്‍ കലാം, ഖാലിദ് ഹൊസൈനി, രാമചന്ദ്ര ഗുഹ, വിക്തോര്‍ ഹ്യൂഗോ, ദേവ്ദത്ത് പട്‌നായ്ക്, റോബിന്‍ ശര്‍മ്മ, ശശി തരൂര്‍, ആര്‍ കെ നാരായണ്‍, പെരുമാള്‍ മുരുകന്‍, ചേതന്‍ ഭഗത്, റോബര്‍ട്ട് കിയോസാകി, റൊമില ഥാപ്പര്‍, ജിം കോര്‍ബറ്റ്, ജോര്‍ജ് ഓര്‍വെല്‍, ഡാന്‍ ബ്രൗണ്‍, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്, ഫിയോദര്‍ ദസ്തയേവ്‌സ്‌കി തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളുടെ മലയാള പരിഭാഷ ഡി സി ബുക്‌സിലൂടെ
വിലക്കിഴിവോട് കൂടി ഇപ്പോള്‍ സ്വന്തമാക്കാവുന്നതാണ്.

വ്യവസ്ഥകള്‍

  • സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 2 വരെ ഡി സി/കറന്റ് പുസ്തകശാലകളില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവര്‍ത്തനകൃതികള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക
  • ഒരു പുസ്തകത്തിന് ഒറ്റ പര്‍ച്ചേസില്‍ ഒരു തവണ മാത്രമേ ഓഫര്‍ ലഭ്യമാകൂ
  • സ്റ്റോറുകളില്‍ ലഭ്യമായ മറ്റ് ഓഫറുകള്‍ക്കൊപ്പം ഈ ഓഫര്‍ ഉപയോഗിക്കാനാകില്ല (ഒരു പര്‍ച്ചേസില്‍ ഒന്നിലധികം ഓഫറുകള്‍ ലഭ്യമാകില്ല)
  • അന്താരാഷ്ട്ര വിവര്‍ത്തനദിനത്തോടനുബന്ധിച്ചുള്ള ഈ ഓഫറിന് മിനിമം പര്‍ച്ചേസ് വാല്യു ഉണ്ടായിരിക്കുന്നതല്ല

ഷേക്‌സ്പിയര്‍വിക്റ്റര്‍യൂഗോടോള്‍സ്‌റ്റോയി, മോപ്പസാങ് തുടങ്ങിയവരുടെയും നോബല്‍ ജേതാക്കളായ പാമുക്, യോസ, എല്‍ഫ്രഡ് യല്‍നക്, ഡോറിസ് ലെസിങ്, ടോണി മോറിസന്‍, ലെ ക്ലെസിയോ, ഗാവോ സിങ്ജിയാന്‍, സരമാഗോ, വില്യം ഗോള്‍ഡിങ്, അലക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റിന്‍, കവാബാത്ത, മുഗുവേല്‍ എയ്ഞ്ചല്‍ അസ്തൂറിയാസ്, സാര്‍ത്ര്, ജോണ്‍ സ്റ്റീന്‍ബെക്ക്, ആര്‍ബര്‍ട്ട് കാമു, ഹെമിങ്‌വേ, വില്യം ഫോക്‌നര്‍, ഹെര്‍മന്‍ ഹെസ്സെ, പേള്‍ ബക്ക്, നട്ട് ഹംസുന്‍ തുടങ്ങിയവരുടെയും മാന്‍ ബുക്കര്‍ ജേതാക്കളായ അരുന്ധതി റോയി മുതലുള്ളവരുടെ കൃതികള്‍ വരെ വിവര്‍ത്തനം ചെയ്ത് മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ ‘Hundred Years of Solitude’ അദ്ദേഹം നോബല്‍ സമ്മാനം നേടി പ്രസസ്താനാകുന്നതിനു മുന്‍പുതന്നെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്.

 

Comments are closed.