DCBOOKS
Malayalam News Literature Website

75-ന്‍റെ നിറവില്‍ സച്ചിദാനന്ദന്‍; അന്താരാഷ്ട്ര കാവ്യോത്സവം മെയ് 28 ന്

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ പ്രമുഖ കവികളോടൊപ്പം പലസ്തീൻ, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ, അയർലൻഡ്എന്നീ രാജ്യങ്ങളിൽ നിന്നുള്ള കവികളും കാവ്യോത്സവത്തിൽ പങ്കെടുക്കുന്നു. മെയ് 28 ന് രാവിലെ പത്തു മുതൽ ഡി സി ബുക്സിന്റെ യു ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും കാവ്യോത്സവം കാണാവുന്നതാണ്. 

Comments are closed.