DCBOOKS
Malayalam News Literature Website

കെഎല്‍എഫ് – അന്താരാഷ്ട്ര ചലച്ചിത്രോത്സവം

ലോകോത്തര സിനിമകളുടെ പ്രദര്‍ശനവുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദി- ‘വെള്ളിത്തിര’ സിനിമാസ്വാദകര്‍ക്കുമുന്നില്‍ സജീവമാകും. വെള്ളിത്തിരയില്‍ 4 ദിവസങ്ങളിലായി 17 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. ദ സീസണ്‍ ഇന്‍ ക്വിന്‍സി ഫോര്‍ പോര്‍ട്ടറേറ്റ്‌സ് ഒഫ് ജോണ്‍ ബെര്‍ഗര്‍, ഏദന്‍ ഗാര്‍ഡന്‍ ഡിസൈര്‍, വെല്‍വെറ്റ് റെവലൂഷന്‍, വിസാരണൈ, ലവിയാതന്‍ , ഐ ഡാനിയല്‍ ബ്ലേക്ക് തുടങ്ങി നിരവധി ചിത്രങ്ങളാണ് ചലച്ചിത്രപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ‘സിനിമയിെല മാറുന്ന കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തെ മുന്‍നിര്‍ത്തി ചലച്ചിത്രോത്സവത്തിന്റെ ക്യൂറേറ്ററായ ബീനാ പോള്‍, ദീദി ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും പങ്കെടുക്കും.

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ  സാഹിത്യോത്സവമായി മാറിക്കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് 2018 ഫെബ്രുവരി 8 മുതല്‍ 11 വെര കോഴിക്കോട് ബീച്ചില്‍ വച്ചാണ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 9 മണി വരെ ഒരേ സമയം 5 വേദികളിലായി തുടര്‍ച്ചയായി ചര്‍ച്ചകളും സംവാദങ്ങളും നടക്കും. സാഹിത്യം, കല, സമൂഹം, ശാസ്ത്രം, മതം, വിദ്യാഭ്യാസം, പ്രസാധനം, ചലച്ചിത്രം, നാടകം, ദളിത്,  സ്ത്രീ, ചരിത്രം, രാഷ്ട്രീയം, മാധ്യമം, ഡിജിറ്റല്‍ മീഡിയ, പരസ്യം, വിദേശകാര്യം, യാത്ര തുടങ്ങി വിവിധ വിഭാഗങ്ങളിലായി 250 ലേറെ സെഷനുകള്‍ ഉണ്ടായിരിക്കും. എഴുത്തോല, അക്ഷരം, തൂലിക, വാക്ക്, വെള്ളിത്തിര എന്നിങ്ങനെയാണ് അഞ്ചു വേദികള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്….

Comments are closed.