DCBOOKS
Malayalam News Literature Website

കലയുടെ താളമേളങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാന്‍ കോഴിക്കോടൊരുങ്ങി..

പകല്‍ച്ചൂടിന്റെ കഠിനതയും ആലസ്യവും വിട്ടൊഴിഞ്ഞ് തണുത്ത കാറ്റിന്റെ തലോടലും അലകടലിന്റെ നിശബ്ദ ഓളവും തഴുകുന്ന കോഴിക്കോട് കടപ്പുറം ഫെബ്രുവരി 8 മുതലുള്ള 5 രാവുകളില്‍ കലയുടെ താളമേളങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും. നൃത്തനിര്‍ത്ത്യങ്ങളും ഗസവും ഗോത്രകലാമേളയും എല്ലാം ഒത്തൊരുമിക്കുന്ന വേദിയിലേക്ക് ഒഴുകിയെത്തുന്ന കലാപ്രേമികള്‍ക്ക് ഇതൊരു ആഘോഷരാവാകും സമ്മാനിക്കുക. ഡി സി കിഴക്കേമുറി ഫൗണ്ടേഷനന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യോത്സവത്തോടനുബന്ധിച്ചാണ് ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത്കലാസന്ധ്യയൊരുക്കുന്നത്.

ഫെബ്രുവരി 7ന് വൈകിട്ട് 6.30ന് ആരംഭിക്കുന്ന ഖവാലി സംഗീതത്തോടെയാണ് കലാരാവിന് തുടക്കമാകുന്നത്. തുടര്‍ന്നിങ്ങോട്ട് ഫെബ്രുവരി 8ന് റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിക്കുന്ന ലാരിസ ഡാന്‍സ്, 9ന് ഊരാളി അവതരിപ്പിക്കുന്ന സംഗീത പ്രദര്‍ശനവും ആദിവാസി വിഭാഗങ്ങളുടെ നൃത്തപരിപാടികളും,10ന് സ്‌പെയിനിലെ കലാകാരന്മാരുടെ നൃത്താവതരണവും, ഫെബ്രുവരി 11ന് രാഖി ചാറ്റര്‍ജി അവതരിപ്പിക്കുന്ന ഗസല്‍ നിശ എന്നിവയാണ് കലാസന്ധ്യയ്ക്ക് കൊഴുപ്പുകൂട്ടുന്നത്.

സംഗീതരാവുകള്‍ക്കൊപ്പം മനസ്സൊഴുകുമ്പോള്‍ നാവിനുരുചി പകരുന്ന വിവഭവങ്ങളും കഴിക്കാം. അതിനായി ഫെബ്രുരി 9മുതല്‍ 11 വരെ കുക്കറിഷോയും ഒരുക്കിയിട്ടുണ്ട്. ഷെഫ് മുകേഷ്, ഷെഫ് ബോബിന്‍ തോമസ്, ഷെഫ് അജിത് കെ ടി എന്നിവരുടെ നേതൃത്വത്തിലാണ് കുക്കറി ഷോ. കോഴിക്കോടിന്റെ തനതുരുചിക്കൊപ്പം, വിദേശരുചികളും കേരളത്തിന്റെ സ്‌പെഷ്യല്‍ വിഭവങ്ങളും ഇവിടെ നിന്നും രുചിക്കാം.

കാത്തിരിക്കു…ഇനി ഒരുനാള്‍ കൂടിമാത്രം…!

 

Comments are closed.