DCBOOKS
Malayalam News Literature Website

ലോക ജൈവവൈവിധ്യദിനം

എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്.

യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29-ന് നടത്തപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ഡിസംബര്‍ 20-ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും നമുക്ക് ഈ ദിനത്തില്‍ ഒത്തൊരുമിച്ച് പ്രതിജ്ഞ ചെയ്യാം. നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പ്രകൃതിയിലാണ് (“Our solutions are in nature”) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

Comments are closed.