DCBOOKS
Malayalam News Literature Website

അന്തര്‍ദേശീയ ബാലപുസ്തകദിനം

കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണിന്റെ ജന്മദിനമായ ഏപ്രില്‍ രണ്ട് അന്തര്‍ദേശീയ ബാലപുസ്തകദിനമായി  ആചരിക്കുന്നത്.

1967 മുതലാണ് ഈ പുസ്തക ദിനം ആചരിച്ചു വരുന്നത്. ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓണ്‍ ബുക്‌സ് ഫോര്‍ യംഗ് പീപ്പിള്‍ എന്ന സംഘടനയാണ് പുസ്തകദിനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇതിലെ അംഗങ്ങള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. കുട്ടികളെയും പുസ്തകങ്ങളെയും ഒരുമിപ്പിച്ച്‌കൊണ്ട് പോവുകയാണ് ലക്ഷ്യം.

ഓരോ വര്‍ഷവും 60 രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും രാജ്യത്തിന് പുസ്തകദിനത്തോട് അനുബന്ധിച്ച് പുസ്തകോത്സവം നടത്താന്‍ അനുമതി കൊടുക്കും. ആതിഥേയത്വം വഹിക്കുന്ന അവിടത്തെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനെ പുസ്തകദിനത്തിന് സന്ദേശം കൊടുക്കുന്നതിനായി ക്ഷണിക്കും. കൂടാതെ വിശദീകരണ ചിത്രങ്ങള്‍ ചെയ്ത പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. മത്സരങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയും പുസ്തദിനത്തിലുണ്ടാകും. ലോകത്തിലെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാരും സാഹിത്യകാരന്മാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പുസ്തകങ്ങള്‍ക്ക് അവാര്‍ഡും പ്രഖ്യാപിക്കും.

ബാലസാഹിത്യകൃതികള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.