DCBOOKS
Malayalam News Literature Website
Rush Hour 2

മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ബുക്കർ പ്രൈസ്; പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

 

ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ഈ വർഷത്തെ ബുക്കർ പ്രൈസ്.  ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സനാണ്. പുരസ്കാര തുക എഴുത്തുകാരിക്കും വിവർത്തകനും തുല്യമായിപങ്കിട്ട് നൽകും. ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മാരികെ.‌

ഐസ്സ്കേറ്റിംഗിന് പോകാൻ അനുവാദിക്കാത്തതിനെ തുടർന്ന് സഹോദരൻ മാത്യൂസിനോട് പ്രകോപിതനായ ജാസ് എന്ന 10 വയസ്സുകാരി പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് നോവൽ. നോവലിസ്റ്റിന്റെ‌ സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് നേവലിലും വിവരിക്കുന്നത്. മാരികെയുടെ 12 വയസ്സുള്ള സഹോദരന്‍ ഒരു ബസ് അപകടത്തിലാണ് മരിക്കുന്നത്. 

Comments are closed.