DCBOOKS
Malayalam News Literature Website
Rush Hour 2

2021-ലെ ഇന്റർനാഷണൽ ബുക്കർ ബുക്കര്‍ സമ്മാനം ഡേവിഡ് ഡിയോപിന്

2021-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം പ്രഖ്യാപിച്ചു. ഡേവിഡ് ഡിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഫ്രഞ്ച് നോവലിസ്റ്റാണ് ഡേവിഡ് ഡിയോപ്പ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡിയോപ്പിന്റെ ആദ്യ നോവലാണ് അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്. അന്ന മൊഷോവക്കിസാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹ്യൂഗ്സ് ഹാലറ്റ്, ഐഡ എഡെമാറിയം, , നീൽ മുഖർജി, ഒലിവെറ്റ് ഓടെലെ,, ജോർജ്ജ് സിർട്ടെസ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

ദ് ഡെന്‍ജേഴ്സ് ഓഫ് സ്മോക്കിങ് ഇന്‍ ബെഡ് – മരിയാന എന്‍‍റിക്വസ്, വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ് വേള്‍ഡ് – ബെന്‍ജമിന്‍ ലെബിറ്ററ്റ്, ദ് എംപ്ലോയീസ് – ഓള്‍ഗ റാവന്‍, ഇന്‍ മെമ്മറി ഓഫ് മെമ്മറി – മരിയ സ്റ്റെപാനോവ്ന, ദ് വാര്‍ ഓഫ് ദ് പൂവര്‍ – എറിക് വില്വാഡ് എന്നിവയായിരുന്നു ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ മറ്റ് പുസ്തകങ്ങള്‍.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.