DCBOOKS
Malayalam News Literature Website

ഇന്ദ്രന്‍സ് ചലച്ചിത്ര അക്കാദമിയിലേക്കില്ല

തിരുവനന്തപുരം; നടന്‍ ഇന്ദ്രന്‍സ് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് ഇന്ദ്രന്‍സിന്റെ രാജി.
കഴിഞ്ഞദിവസമാണ് ഇന്ദ്രന്‍സുള്‍പ്പെടെ അഞ്ചുപേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ദ്രന്‍സ് അഭിനയിക്കുന്ന ചിത്രങ്ങള്‍ അവാര്‍ഡിന് പരിഗണിക്കുന്നതിനാലാണ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നും അദ്ദേഹം ഒഴിവായത്. ഇക്കാര്യം മന്ത്രി എ.കെ. ബാലനെ കണ്ട് ഇന്ദ്രന്‍സ് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കത്ത് നല്‍കുകയും ചെയ്തു.

ഇന്ദ്രന്‍സിനു പുറമെ, പ്രേംകുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരാണ് അംഗങ്ങളായത്.

Comments are closed.