DCBOOKS
Malayalam News Literature Website

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ വീണ്ടും വിവാദത്തില്‍; വിമര്‍ശിച്ച് പങ്കജ് മിശ്രയും അരുന്ധതി റോയിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

കോവിഡ് വ്യാപനത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.

ലോകത്തിനു പ്രചോദനം പകരുന്ന നേതാവാണു മോദി എന്ന വിശേഷണത്തോടെയാണ് പെന്‍ഗ്വിന്‍ ‘എക്സാം വാരിയേഴ്സ്’ പുനഃപ്രസിദ്ധീകരിക്കുന്നത്. ഭാരതത്തിലെ പുതു തലമുറയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാക്കിയ പ്രചോദനാത്മകമായ പുസ്തകമാണ് ‘എക്സാം വാരിയേഴ്സ്’ എന്നാണ് അവകാശവാദം. അതില്‍ പരീക്ഷയ്ക്കിടെയുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുകയും മികച്ച പ്രകടനം നടത്തുന്നതിനുള്ള എളുപ്പ വഴികളെ കുറിച്ച് പറയുകയും ചെയ്യുന്നു.

 

Comments are closed.