DCBOOKS
Malayalam News Literature Website

‘ഇണക്കമുള്ളവരുടെ ആധി’ ; പുസ്തകപ്രകാശനവും പുസ്തകചർച്ചയും ഏപ്രിൽ 20 ന്

വിഷ്ണുപ്രിയ. പി-യുടെ  ‘ഇണക്കമുള്ളവരുടെ ആധി’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവും പുസ്തകചർച്ചയും  20 ഏപ്രിൽ 2024, ശനിയാഴ്ച Textവൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യു അവന്യൂവിലെ ഡി സി ബുക്സിൽ നടക്കും. അനിത തമ്പിയിൽ നിന്നും പ്രദീപ്‌ പനങ്ങാട് പുസ്തകം ഏറ്റുവാങ്ങും. ജോർജ്. ആർ, യേശുദാസ്, അനിൽ കുമാർ ഡേവിഡ്, അസ്‌കർ, അമിയ ഹിഷാം, വിനോദ് കുമാർ, വിഷ്ണുപ്രിയ. പി എന്നിവർ പുസ്തകചർച്ചയിൽ പങ്കെടുക്കും.

പുതുകാലത്തിന്റെ പ്രശ്‌ന സങ്കീർണ്ണതകളും ആകുലതകളും ഉള്ളിൽ സ്പർശിക്കുന്നവിധം ആവിഷ്‌കരിക്കുന്ന വിഷ്ണുപ്രിയയുടെ കവിതാസമാഹാരമാണ്ഇണക്കമുള്ളവരുടെ ആധി’. യുദ്ധകാണ്ഡം, തുണിയാഴം, ഉച്ചത്തിൽ ചിരിക്കുമ്പോൾ, ദാഹത്തിനുവേണ്ടി, തിരുത്ത്, അരനിമിഷം, ഇണക്കമുള്ളവരുടെ ആധി, ഞാൻ മരിച്ചുപോകുമെന്നു തോന്നിയാൽ, ഒഴിവ് തുടങ്ങിയ 67 കവിതകൾ. പി.എൻ. ഗോപീകൃഷ്ണന്റെ അവതാരിക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.