DCBOOKS
Malayalam News Literature Website

കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങൾ ചെറുകഥാ രൂപത്തിൽ; ലോക്ഡൗണിൽ വായിക്കാം കപാലം

കഴിഞ്ഞ വർഷം ജൂലൈയിൽ മരിക്കുന്നതിനു മുൻ‍പ് ഫൊറൻസിക് സർജൻ ഡോ.ബി. ഉമാദത്തൻ എഴുതിയ പുസ്തകമാണ് കപാലം. ‘ഒരു പൊലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന ആദ്യ പുസ്തകത്തിലൂടെ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയവശങ്ങളെ വിശദമായി അവതരിപ്പിച്ച ഉമാദത്തൻ ആവർത്തന വിരസത ഒഴിവാക്കാൻ ചെറുകഥാരൂപത്തിലാണ് ‘കപാല’ത്തിൽ വിവിധ കുറ്റകൃത്യങ്ങൾ അവതരിപ്പിക്കുന്നത്.

Dr B Umadathan-Kapalamഡോ. ഉണ്ണിക്കൃഷ്ണൻ എന്ന ഫോറൻസിക് സർജനും ഹരികുമാർ എന്ന പോലീസ് ഓഫീസറുമാണ് കഥകളിലെ പ്രധാന കഥാപാത്രങ്ങൾ. ഡോ. ഉണ്ണികൃഷ്ണൻ ആത്മകഥാംശമുള്ള കഥാപാത്രമാണ്. ഡോക്ടറും ഭാര്യ മണിയും ഉൾപ്പെടുന്ന ഗാർഹിക അന്തരീക്ഷത്തിൽ ഹരി കൊണ്ടുവരുന്ന കേസുകളായാണ് ഓരോ കഥയും അവതരിപ്പിക്കുന്നത്.

15 കഥകളാണ് സമാഹാരത്തിലുള്ളത്. ഇവയിൽ കൊലപാതക കഥകൾ മാത്രമല്ല സംശയകരമായ അപകടങ്ങളും ആത്മഹത്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിലൂടെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് കുറ്റവാളിയിലേക്ക് എത്തിച്ചേരുന്നതാണ് കഥാരീതി. ഡിസി ബുക്സാണ് പ്രസാധകർ. ഓൺലൈനായി ലഭിക്കും.

പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. ബി ഉമാദത്തന്റെ കപാലം എന്ന പുസ്തകത്തിന് വി.മിത്രൻ എഴുതിയ വായനാനുഭവം.

കടപ്പാട് ; മനോരമ

Comments are closed.