DCBOOKS
Malayalam News Literature Website

സ്ത്രീകളുടെ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ 21-ാം നൂറ്റാണ്ട് അന്ധന്മാരുടേത്: മനു എസ്.പിള്ള

കോഴിക്കോട്: കേരളചരിത്രത്തിലെ ശക്തരായ സ്ത്രീകളുടെ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമൂഹത്തെ അന്ധരെന്ന് പറയേണ്ടി വരുമെന്ന് യുവഎഴുത്തുകാരന്‍ മനു എസ്.പിള്ള. മനു എസ്.പിള്ളയുടെ The Courtesan, The Mahatma, And The Italian Brahmin: Tales From Indian History-യെ ആസ്പദമാക്കി ഡി സി ബുക്‌സ് കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ച് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട്ടില്‍ പല തവണകളായി സ്ത്രീകള്‍ രാജ്യം ഭരിക്കുകയും ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടുകയും ചെയ്തിട്ടുണ്ട്. അതൊന്നും മറന്നുകൊണ്ട് ഒരു സമൂഹത്തിന് മുന്നോട്ടുപോവുക സാധ്യമല്ല. ചരിത്രത്തിലെ സ്ത്രീകളുടെയും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സംഭാവനകള്‍ വിസ്മരിച്ചുകൂടാ. ചരിത്രത്തെ നാം ചോദ്യം ചെയ്തുകൊണ്ടേയിരിക്കണം. മാറ്റങ്ങളില്‍നിന്നാണ് സംസ്‌കാരം ഉരുത്തിരിയുന്നതെന്നും മനു എസ്.പിള്ള അഭിപ്രായപ്പെട്ടു.

പ്രൊവിഡന്‍സ് കോളെജ് ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ.ബിന്ദു അമാട്ട് പുസ്തകചര്‍ച്ചക്കും സംവാദത്തിനും നേതൃത്വം നല്‍കി.

Comments are closed.