DCBOOKS
Malayalam News Literature Website

കുടിയേറ്റ രാഷ്ട്രീയവും ആദിവാസികളും

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും

അഭിമുഖം
കെ. പാനൂര്‍/ ഡോ. ടി. കെ. അനില്‍കുമാര്‍

‘കേരളത്തിലെ ആഫ്രിക്ക’ എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ ഗോത്രജനതയും അവരുടെ സമാനതകളില്ലാത്ത ജീവിതവും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് മറനീക്കിക്കടന്നുവന്നു. യാഥാര്‍ഥ്യങ്ങളെ അവതരിപ്പിച്ച അക്ഷരങ്ങളെ ഭയന്ന ഭരണകൂടം നടത്തിയ ക്രൂരമായ ഇടപെടലുകള്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രമാണ്. കേരളനിയമസഭയില്‍ പുതിയ ഭൂപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒ. കോരന്‍ എം.എല്‍.എ ‘കേരളത്തിലെ ആഫ്രിക്ക’യുടെ ഒരു കോപ്പി സ്പീക്കര്‍ക്ക് മുമ്പില്‍ ഹാജരാക്കി.

കെ. പാനൂര്‍ അന്തരിച്ചിട്ട് ഫെബ്രുവരി 20-ന് നാലുവര്‍ഷം തികഞ്ഞു. അദ്ദേഹത്തിന്റെ അവസാന
നാളുകളില്‍, ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കുന്നതിനു മുമ്പ് നടത്തിയ അഭിമുഖ സംഭാഷണമാണിത്. പാനൂര്‍ മേഖലയിലെ ഒരു വായനശാല ആവശ്യപ്പെട്ടപ്രകാരമായിരുന്നു അഭിമുഖം നടത്തിയത്. PACHAKUTHIRA DCBOOKSഎന്നാല്‍ അപ്രിയസത്യങ്ങള്‍ കൂടിപ്പോയതിനാല്‍ അഭിമുഖം പ്രസിദ്ധീകരിക്കാന്‍ വായനശാലയുടെ സുവനീര്‍ കമ്മിറ്റി തയ്യാറായില്ല. കെ. പാനൂര്‍ എന്നും അപ്രിയസത്യങ്ങളായിരുന്നു വിളിച്ചുപറഞ്ഞത്. പ്ലസ്റ്റു പരീക്ഷാനടത്തിപ്പിലെ ചില അശാസ്ത്രീയ വശങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ചൂണ്ടിക്കാണിച്ചതിന് പയ്യന്നൂരിലെ പി. പ്രേമചന്ദ്രന്‍ എന്ന അധ്യാപകനെതിരെ 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടത്തിലെ 60എ വകുപ്പ് വീണ്ടും പൊടിതട്ടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ് കുറ്റപത്രം നല്‍കിയ സവിശേഷ സാഹചര്യത്തിലാണ് കെ. പാനൂരിന്റെ പോരാട്ടവും വാക്കുകളും ഇപ്പോഴും പ്രസക്തമായിത്തീരുന്നത്.

1960 കളില്‍ ട്രൈബല്‍ ഓഫീസറായി ജോലി ചെയ്യുമ്പോള്‍ കെ. പാനൂര്‍ കണ്ടറിഞ്ഞ ഗോത്രജീവിതം പുറം ലോകത്തെ അറിയിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ കേരളീയസമൂഹത്തില്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. ‘കേരളത്തിലെ ആഫ്രിക്ക’ എന്ന പുസ്തകം പ്രസിദ്ധീകൃതമായതോടെ ഗോത്രജനതയും അവരുടെ സമാനതകളില്ലാത്ത ജീവിതവും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നിലേക്ക് മറനീക്കിക്കടന്നുവന്നു. യാഥാര്‍ഥ്യങ്ങളെ അവതരിപ്പിച്ച അക്ഷരങ്ങളെ ഭയന്ന ഭരണകൂടം നടത്തിയ ക്രൂരമായ ഇടപെടലുകള്‍ കേരളത്തിന്റെ സാംസ്‌കാരികചരിത്രമാണ്. കേരളനിയമസഭയില്‍ പുതിയ ഭൂപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഒ. കോരന്‍ എം.എല്‍.എ ‘കേരളത്തിലെ ആഫ്രിക്ക’യുടെ ഒരു കോപ്പി സ്പീക്കര്‍ക്ക് മുമ്പില്‍ ഹാജരാക്കി. വയനാട്ടിലെ ആദിവാസി ജനത നയിക്കുന്ന അടിമജീവിതത്തിന്റെ ലിഖിതരേഖയാണെന്ന് അദ്ദേഹംപ്രഖ്യാപിച്ചു. സര്‍ക്കാര്‍ ‘ഉണര്‍ന്ന് പ്രവര്‍ത്തിച്ചു’. സര്‍ക്കാര്‍ ജീവനക്കാരനാ
യ കെ. പാനൂരിനെതിരെ ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍സ് അനുസരിച്ച്
നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തരവകുപ്പ് മന്ത്രി പി. ടി. ചാക്കോ നടത്തി.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.