DCBOOKS
Malayalam News Literature Website

സച്ചിദാനന്ദന്‍റെ ഏറ്റവും പുതിയ പുസ്തകം ‘ ഇല്ല, വരില്ലിനി ‘ പ്രകാശനം ചെയ്തു

കവി സച്ചിദാനന്ദന്‍റെ ഏറ്റവും പുതിയ കവിതാസമാഹാരം ഇല്ല, വരില്ലിനി’ പ്രകാശനം ചെയ്തു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പിന്‍റെ (ഇ-കെ.എൽ.എഫ്) ഉദ്ഘാടനച്ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രകാശനം.

മഹാമാരിയും ഭരണകൂടത്തിന്റെ ഭീകര മൗനവും ഒരുപോലെ ഇരുണ്ടതാക്കിയ നമ്മുടെ കാലത്തെ കാവ്യപൂർവ്വം അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘ഇല്ല, വരില്ലിനി. ഒപ്പം ഇക്കാലങ്ങളിൽ സച്ചിദാനന്ദൻ മൊഴിമാറ്റിയ മറുഭാഷ കവിതകളും. സച്ചിദാനന്ദനുമായി ഫലസ്തീൻ കവി നജ്വാൻ ദർവിഷ് നടത്തിയ സംഭാഷണം ആമുഖമായി ചേർത്തിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.