DCBOOKS
Malayalam News Literature Website

ഇളക്കങ്ങളുടെ കാവലാള്‍

ഒരേസമയം ക്ലാസിക്കായി വാഴ്ത്തപ്പെടുകയും ഒട്ടേറെ വിമര്‍ശനങ്ങളും വിലക്കുകളും വിവാദങ്ങളും നേരിടുകയും ചെയ്ത കൃതിയാണ് ജെ.ഡി. സാലിഞ്ജറുടെ The Catcher in the Rye. കൗമാരത്തില്‍നിന്നും യൗവനത്തിലേക്കു കടക്കുന്ന കുമാരീകുമാരന്‍മാരുടെ ഭ്രമങ്ങളെയും വിഭ്രമങ്ങളെയും ആവിഷ്‌കരിക്കുന്ന ലോകോത്തരകൃതി.

തുടര്‍ച്ചയായിട്ട് നാലാമത്തെ സ്‌കൂളില്‍നിന്നും പുറത്താക്കപ്പെടുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ്, ആ വാര്‍ത്ത തന്റെ രക്ഷിതാക്കള്‍ അറിയും മുമ്പ് ഹോസ്റ്റല്‍വിട്ട് ന്യൂയോര്‍ക്ക് നഗരത്തിലേക്ക് ഒളിച്ചോടുന്നു. താന്‍ നേടിയെടുത്ത സ്വാതന്ത്ര്യവും തന്നെ സ്‌നേഹിക്കുന്നവരെ മുറിപ്പെടുത്തുന്നതിന്റെ വേദനയും ജീവിതത്തിന്റെ പുറംമോടിയെപ്പറ്റിയുള്ള ചിത്രങ്ങളും അവനെ ഭ്രമാത്മകമായൊരു അന്തരീക്ഷത്തിലെത്തിക്കുന്നു. ജീവിതത്തില്‍ സ്‌നേഹത്തിന്റെയും സ്വന്തബന്ധങ്ങളുടെയും സ്വന്തമെന്നു വിചാരിക്കുന്നവയെ നഷ്ടമാകുന്നതിന്റെയും വൈകാരികാംശങ്ങളെ ഏറ്റവും സ്വാഭാവികമായി ആവിഷ്‌കരിക്കുന്നു ഇളക്കങ്ങളുടെ കാവലാള്‍.

ഇരുപതാം നൂറ്റാണ്ടില്‍ ലോകസാഹിത്യത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ അമേരിക്കന്‍ എഴുത്തുകാരനായ ജെ. ഡി. സാലിഞ്ജറുടെ ഏക നോവലാണ് ഇളക്കങ്ങളുടെ കാവലാള്‍.. നിരീശ്വരവാദം വളര്‍ത്തുന്നതെന്നും കുട്ടികള്‍ക്കു വായിക്കാന്‍ പറ്റാത്തതെന്നുമൊക്കെ വിമര്‍ശിച്ച് സഭയും സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും പലപ്പോഴും ഈ പുസ്തകത്തെ അകറ്റിനിര്‍ത്തുകയും നിരോധിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ച് ലോകമെമ്പാടും ധാരാളം വായനക്കാരെ സമ്പാദിച്ച പ്രിയപുസ്തകമാണ് ഇളക്കങ്ങളുടെ കാവലാള്‍.. സാറാ രവീന്ദ്രനാഥ് മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.