DCBOOKS
Malayalam News Literature Website

എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം


ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ (ഡി.സി.കെ.എഫ്)- സാമൂഹിക പ്രവര്‍ത്തനം, വിദ്യാഭ്യാസം, കല, സാഹിത്യം, സംസ്‌കാരം, പ്രസിദ്ധീകരണം, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയുടെ ഇന്നമനത്തിനായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തിവരുന്നു. സാമൂഹിക ഉത്തരവാദിത്വ പരിപാടികളുടെ ഭാഗമായി ഓരോ വര്‍ഷവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ഈ വര്‍ഷം രണ്ട് സ്ഥലങ്ങളിലായി സൗജന്യ എം.ബി.എ. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നു.

2018 ഫെബ്രുവരി 25 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ കോട്ടയം ഡിസി ഓഡിറ്റോറിയത്തിലും(ഡിസി ഓഡിറ്റോറിയം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, ലാഗോസ് ജംഗ്ഷന്‍, കോട്ടയം) 2018 മാര്‍ച്ച് 4 ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 3.30 വരെ തിരുവനന്തപുരം ഡിസിഎസ്മാറ്റ് ക്യാംപസിലും ( ഡിസിഎസ്മാറ്റ്, കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, തിരുവനന്തപുരം) കരിയര്‍ ഗൈഡന്‍സ് നടക്കും.

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഭാവി മാനേജ്‌മെന്റ് പ്രൊഫഷണലുകളാകാന്‍ ആഗ്രഹിക്കുന്നവരും ഇതില്‍പങ്കെടുക്കാം. പങ്കാളിത്തം രജിസ്‌ട്രേഷനിലൂടെ സൗജന്യമായാണ് നടക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനായി നിങ്ങളുടെ വിശദാംശങ്ങള്‍ (പേര്, പ്രായം, യോഗ്യത, വിലാസം, മൊബൈല്‍ നമ്പര്‍, പങ്കെടുക്കുന്ന സ്ഥലം, തീയതി ) Dckfktm@gmail.com ലേക്ക് അയയ്ക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9846219777, 9846599995, 0481 2563114

Comments are closed.