DCBOOKS
Malayalam News Literature Website

ആറ്റുമാലിയില്‍ ഞാന്‍ പോകും…

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തില്‍ നിന്നും

ഡോ. അജയ് ശേഖര്‍

പിന്നീട് ഇന്ത്യയാകെയും പുറത്തും നാടോടി സംഗീത സംഘങ്ങളോടൊപ്പം ലോകസഞ്ചാരം ചെയ്ത് ബിനു തന്റെ ആര്‍ദ്രമായ മണ്ണിനെ തൊടുന്ന അലയൊലികളും ഒച്ചകളും മുഴക്കി. നാടകവും സിനിമയും അറിഞ്ഞു കാണാനും വിമര്‍ശ നിരീക്ഷണം നടത്താനും ഉള്‍ക്കാഴ്ച്ചയും മാനസിക വലിപ്പവുമുണ്ടായിരുന്ന പെരിയ രസികനുമായിരുന്നു.

ബിനു എം. പള്ളിപ്പാട് ഓര്‍മയായി. 2022 ഏപ്രില്‍ 22 ന്. കവിയുംചിത്രകാരനും പുല്ലാങ്കുഴല്‍ വാദകനുമായ പ്രിയകലാകാരന്‍ തന്‍ പ്രിയപാഠങ്ങളെ നമുക്കു തന്നുകൊണ്ട് ഭാവിയിലേക്കു പറന്നകലുന്നു.

കവി എം. ബി. മനോജുമായാണ് ബിനുവിനെ ആദ്യം കാണുന്നത്, കോട്ടയം അതിരമ്പുഴയിലെ ഞങ്ങള്‍ എം. എ.യ്ക്കു വായിച്ച സ്‌കൂള്‍ ഓഫ് ലെറ്റേസില്‍ 2000 തുടക്കത്തില്‍ പുതു കെട്ടിടത്തില്‍ എതാനും ചാര്‍ക്കോള്‍ ചിത്രങ്ങളുമായി കടന്നുവന്നു, പുല്ലാങ്കുഴലും വായിച്ചു. കലാ
pachakuthiraചാര മൂപ്പനായ വി യചന്ദ്രകവിയുമായും ഏറെ അടുപ്പത്തിലായിരുന്നു. പിന്നീട് ചെറു കവിതാസമാഹാരങ്ങളിറങ്ങി. ‘കുയില്‍കുടി’ എന്ന പേരില്‍ പുതു സമാഹാരം വരാനിരിക്കുന്നതേയുള്ളു. പമ്പയാറിനു കരയില്‍ അടിത്തട്ടു ജീവിതത്തെ പ്രാചീന
പുലവൃത്തങ്ങളിലൂടെ ഉണര്‍ത്തിയ കുറുമ്പന്‍ ദൈവത്താനെ ഭാഷയിലെ ആദ്യ ആധുനിക അവര്‍ണകവിയായ മൂലൂര്‍ വിളിച്ചത് പഞ്ചമംപാടും കുയിലെന്നാണല്ലോ. പണ്ടത്തെ പാക്കനാരേയും പുലയനാരായ വള്ളുവരേയും കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ചില്ലുവഴക്കില്‍ പങ്കെടുത്തു കവിത കുറിച്ചതും മൂലൂരാണ്. ‘കുയില്‍നാദം’ കൊച്ചിയില്‍ ജാതിക്കുമ്മി പാടിയ കറുപ്പന്‍മാഷക്കും ഏറെ പ്രിയതരമായിരുന്നു. എസ്. ജോസഫ് ‘ഉപ്പന്‍ കൂവല്‍വരച്ചപ്പോള്‍’, പള്ളിപ്പാടന്‍ മുണ്ടക്കോഴിയേയും കുയിലിനേയും പിന്‍തുടര്‍ന്ന് സമകാലിക ദലിത്കവിതയുടെപുത്തന്‍ വിളനിലങ്ങളെ അടിത്തട്ടിലാഴത്തില്‍ വിളയിച്ചു. ആറ്റുമാലികളും ഒട്ടലുകളും ഒറ്റാലുകളും വരാലുകളും കവിതയില്‍ തഴച്ചു വളരുകയും പുളയ്ക്കുകയും ചയ്തു.

പാലറ്റും, മുണ്ടക്കോഴിയും അടക്കമുള്ള നിരവധി സമാഹാരങ്ങള്‍ ബിനു എന്ന പള്ളിപ്പാടരുടേതായി പുറത്തു വന്നു. തമിഴ് ദലിത്കവി എന്‍.ഡി. രാജ്കുമാറുമായി ചേര്‍ന്നു നടത്തിയ വിവര്‍ത്തനങ്ങള്‍. പൊയ്കയുടെ പാട്ടുകളെ തമിളില്‍ രാജ്കുമാറാണ് ചരിത്രപരമായി അവതരിപ്പിച്ചത്. പള്ളിപ്പാടനായിരുന്നു അതിനു പിന്‍ബലം. 1974 ലാണ് കുട്ടന്‍ എന്ന്
അടിസ്ഥാനജനത വിളിക്കുന്ന കുട്ടിയായ പുത്തരുടെ നാടായ കുട്ടനാട്ടിലെ പ്രാചീനപ്രബുദ്ധമായ പളളിപ്പാട്ട് ഒരു ദലിത് ഭവനത്തില്‍ ജനിക്കുന്നത്. ചുറ്റുമായി പള്ളിക്കല്‍ ഭരണിക്കാവിലും കായംകുളത്തും മാവേലിക്കരയിലും കരുമാടിയിലും തോട്ടപ്പള്ളിയിലുമെല്ലാം നിരവധി പുത്തന്മാരിന്നും അംഗഭഗഭാവഭേദങ്ങളോടെ ഇരിക്കുകയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

 

 

Comments are closed.