DCBOOKS
Malayalam News Literature Website
Rush Hour 2

ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനം

വെനസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്‍പത്തിയെട്ടാം വയസ്സിലായിരുന്നു ഹ്യൂഗോ ഷാവേസിന്റെ അന്ത്യം.

14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളുടെ പ്രതീക്ഷയായിരുന്നു. മുതലാളിത്ത രാഷ്ട്രങ്ങളുടെ സാമ്പത്തിക താല്‍പര്യത്തില്‍ അധിഷ്ഠിതമായ നയങ്ങളോട് നിരന്തരം കലഹിക്കുകയും സോഷ്യലിസ്റ്റ് ബദല്‍ സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്ത രാഷ്ട്ര നേതാവായിരുന്നു ഷാവേസ്. അദ്ദേഹം അവതരിപ്പിച്ച ഷാവിസ്‌മോ ഭരണശൈലി ഏറെ സ്വാഗതംചെയ്യപ്പെട്ടെങ്കിലും വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നു.

സ്‌കൂള്‍ അധ്യാപകരുടെ മകനായി ജനിക്കുകയും പിന്നീട് സൈന്യത്തിലെത്തുകയും പട്ടാള അട്ടിമറിക്ക് ശ്രമം നടത്തി പിടിയിലാവുകയും 45-ാമത്‌ വയസ്സില്‍ രാജ്യത്തെ പ്രസിഡന്റ് പദവിലെത്തുകയും ചെയ്ത സംഭവബഹുല ജീവിതമായിരുന്നു ഷാവേസിന്റേത്. 2013 മാര്‍ച്ച് 5ന് അദ്ദേഹം അന്തരിച്ചു.

Comments are closed.