DCBOOKS
Malayalam News Literature Website

എ.ആര്‍ റഹ്മാന്റെ മാന്ത്രികസംഗീതത്തില്‍ ഹോക്കി ലോകകപ്പ് ഔദ്യോഗികഗാനം പുറത്തിറങ്ങി

ഇന്ത്യന്‍ സംഗീതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍ ഒരുക്കിയ ഹോക്കി ലോകകപ്പിന്റെ ഔദ്യോഗികഗാനം പുറത്തിറങ്ങി. ജയ് ഹിന്ദ് ഹിന്ദ് ജയ് ഇന്ത്യാ എന്നു തുടങ്ങുന്ന ഗാനത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും റഹ്മാനൊപ്പം പ്രത്യക്ഷപ്പെടുന്നു.

ഗുല്‍സാറിന്റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്. നകുല്‍ അബ്യങ്കര്‍, എം.സി ഹീം എന്നിവര്‍ കൂടി റഹ്മാനൊപ്പം ഗാനമാലപിച്ചിട്ടുണ്ട്. രവി വര്‍മ്മനാണ് ഛായാഗ്രഹണം.

സംഗീതരംഗത്തുനിന്ന് ശിവമണി, നീതി മോഹന്‍, ശ്വേത മോഹന്‍, സാഷ തിരുപ്പതി, ശ്വേത പണ്ഡിറ്റ്, ഹര്‍ഷദീപ് എന്നിവരും ഇന്ത്യയുടെ ഹോക്കി ലോകകപ്പ് താരങ്ങളും വീഡിയോയിലുണ്ട്.

Comments are closed.