DCBOOKS
Malayalam News Literature Website

ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം

Herman Melville
Herman Melville

അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടല്‍യാത്രയെ കുറിച്ചെഴുതിയ മൊബിഡിക് എന്ന നോവലാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.

1819-ല്‍ ഓഗസ്റ്റ് ഒന്നിന് ന്യൂയോര്‍ക്കിലായിരുന്നു ഹെര്‍മന്‍ മെല്‍വിലിന്റെ ജനനം. 19-ാമത്തെ വയസ്സില്‍ കപ്പലില്‍ ജോലിക്ക് ചേര്‍ന്ന അദ്ദേഹം, 21 വര്‍ഷത്തോളം കച്ചവട കപ്പലുകളില്‍ തിമിംഗിലവേട്ടയുമായി കഴിഞ്ഞു. പിന്നീടദ്ദേഹം സാഹിത്യ രചന തുടങ്ങി. ആത്മകഥാപരമായ നാലു നോവലുകളും രണ്ടു യാത്രാവിവരണങ്ങളും ഒരു കവിതാ സമാഹാരവും പ്രസിദ്ധപ്പെടുത്തിയ മെല്‍വിന്റേതായുണ്ട്. മൊബിഡിക് ഉള്‍പ്പെടെയുള്ള കൃതികളെല്ലാം വന്‍ പരാജയമായിമാറി. മെല്‍വിലിന്റെ മരണത്തിന് മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധപ്പെടുത്തിയതിന്റെ 71-ാമത്തെ വര്‍ഷം നോവലിന്റെയും നോവലിസ്റ്റിന്റെയും മഹത്ത്വം ലോകം തിരിച്ചറിഞ്ഞു.

ലോകചരിത്രത്തിലെ ഏറ്റവും മഹത്തായ 10 കൃതികളില്‍ ഒന്നായി ലോകം ഇന്ന് മൊബിഡിക്കിനെ വാഴ്ത്തുന്നു. 1921-ല്‍ മൊബിഡിക് തിരിച്ചറിയപ്പെട്ടതിനു ശേഷം അവസാന കാലത്ത് അദ്ദേഹം രചിച്ച ‘ബില്ലിബഡ് ‘1924-ല്‍ പുറത്തു വന്നു. ജീവിതകാലത്ത് ‘റ്റൈപ്പി’ എന്ന ഒരു കൃതി മാത്രമാണു അല്‍പ്പമെങ്കിലും ശ്രദ്ധയാകര്‍ഷിച്ചത്. മൊബിഡിക്ക് ഉള്‍പ്പെടെയുള്ള സൃഷ്ടികള്‍ ലോകപ്രശംസ നേടുമ്പോളും അതു കാണാന്‍ വിധി മെല്‍വിലിനെ അനുവദിച്ചില്ല. 1891-ല്‍ 72-ാമത്തെ വയസ്സില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ തികച്ചും അപ്രശസ്തനായി അന്ന എന്ന നഗരത്തില്‍ വെച്ച് അദ്ദേഹം അന്തരിച്ചു.

Comments are closed.