DCBOOKS
Malayalam News Literature Website

ഇര്‍ഫാന്‍ ഖാന് ജന്മദിനാശംസകള്‍

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ഹിന്ദി ചലച്ചിത്രനടനാണ് ഇര്‍ഫാന്‍ ഖാന്‍. 1966 ജനുവരി 7-ന് രാജസ്ഥാനിലെ ജയ്പ്പൂരിലായിരുന്നു ഇര്‍ഫാന്‍ ഖാന്റെ ജനനം. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയായ ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തെത്തിയത്. നാടകരംഗത്തും ഇര്‍ഫാന്‍ ഖാന്‍ സജീവമായിരുന്നു.

ബില്ലു ബാര്‍ബര്‍, ദി കില്ലര്‍, സ്ലംഡോഗ് മില്ല്യനയര്‍, ന്യൂയോര്‍ക്ക്, ഹിസ്, ലഞ്ച്‌ബോക്‌സ്, പികു, ഹൈദര്‍, കാര്‍വാന്‍ എന്നീ എന്നീ ശ്രദ്ധേയചിത്രങ്ങളില്‍ ഇര്‍ഫാന്‍ ഖാന്‍ വേഷമിട്ടിട്ടുണ്ട്. ജുറാസിക് വേള്‍ഡ്, ലൈഫ് ഓഫ് പൈ, ഇന്‍ഫെര്‍ണോ എന്നീ ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനേതാവായി. പാന്‍സിങ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2012-ലാണ് ഇര്‍ഫാന്‍ ഖാന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.

Comments are closed.