DCBOOKS
Malayalam News Literature Website

ഗുജറാത്തില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ്

ഗുജറാത്തില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മുമ്പത്തെക്കാളും ആത്മവിശ്വാസത്തിലാണ് എല്ലാമുന്നണികളും. അതേസമയം കോണ്‍ഗ്രസിന്റെ ജാതി രാഷട്രീയം വിലപ്പോകില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. 89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.

ആദ്യഘട്ടം പ്രചാരണം അവസാനിക്കും മുമ്പ് തന്നെ നരേന്ദ്ര മോദി ഗുജറാത്തി അസ്തിത്വ ബോധം ഇളക്കി വിട്ടു കഴിഞ്ഞു. എല്ലായിടത്തും മാതൃഭാഷയില്‍ പ്രസംഗം. കോണ്‍ഗ്രസും ഒട്ടും പിന്നിലല്ല പ്രചാരണത്തില്‍. അതേ സമയം ഉത്തര്‍പ്രദേശിലേതുപോലെ മല്‍സത്തിന്റ പ്രതീതി ജനിപ്പിക്കാന്‍ മാത്രമേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂവെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. അതു കൊണ്ടു തന്നെ വിജയം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്ക്.

Comments are closed.