DCBOOKS
Malayalam News Literature Website

‘ഇന്ത്യന്‍ സര്‍ക്കാരിനെ കാണാനില്ല’; കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി ഔട്ട്‌ലുക്ക് മാഗസിന്റെ കവര്‍ ഫോട്ടോ

കോവിഡ് പ്രതിരോധത്തിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ വീഴ്ചകളെ വിമര്‍ശിച്ച് ഔട്ട്‌ലുക്ക് മാഗസിന്‍ കവര്‍ ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ ‘മിസ്സിങ്’ എന്ന് ചുവന്ന വലിയ അക്ഷരങ്ങളില്‍ എഴുതിയതിനുശേഷം ‘പേര്: ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്നും ‘പ്രായം: 7 വയസ്സ്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തിയാല്‍ വിവരം അറിയിക്കേണ്ടത് രാജ്യത്തെ പൗരന്മാരെയാണെന്നും കവര്‍ പേജില്‍ പറയുന്നു.

മെയ് 24ന് പുറത്തിറങ്ങുന്ന പുതിയ ലക്കത്തില്‍ പ്രതാപ് ഭാനു മേത്ത, ശശി തരൂര്‍, മഹുവ മൊയ്ത്ര, മനോജ് കെ. ഝാ, വിജയ് ചൗതയ്‌വാലെ, നവിന ജഫ എന്നിവരുടെ ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments are closed.